
കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ഏപ്രിൽ 16വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
◐ തസ്തിക: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIM) മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തികച്ചും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.
◐ ശമ്പളം: മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21900 രൂപ ശമ്പളമായി ലഭിക്കും. കൂടാതെ 300 രൂപ ടെലഫോൺ അലവൻസായി അനുവദിക്കുന്നതാണ്.
◐ പ്രായപരിധി: പരമാവധി 35 വയസ്സ് വരെയുള്ളവർക്കാണ് അവസരം.
◐ യോഗ്യത: കൊമേഴ്സ് വിഷയത്തിൽ പ്ലസ് ടു, ടാക്സേഷൻ/ ഫിനാൻസ്/ കോ-ഓപ്പറേഷനിൽ സ്പെഷലൈസേഷനോട് കൂടി ബി.കോം. ഇംഗ്ലീഷിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനും, എംഎസ് ഓഫീസ്, റ്റാലി എന്നിവ ഉപയോഗിക്കാനും അറിയണം. ബികോം യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.
◐ ഒഴിവുകൾ: ആകെ 1 ഒഴിവാണ് ഇപ്പോൾ നിലവിലുള്ളത്.
◐ തിരഞ്ഞെടുപ്പ് പ്രക്രിയ: ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
◐ അപേക്ഷിക്കേണ്ട വിധം: യോഗ്യതയുള്ളവർ 2025 ഏപ്രിൽ 16നു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത്സ്വയം സാക്ഷ്യപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസ്, പരിചയം, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിച്ച തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാക്കണം.