ഡി.ഡി.യു - ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീ മൈഗ്രേഷൻ സപ്പോർട്ട് സെന്ററിലേയ്ക്ക് കാൾ സെന്റർ/ഡെസ്ക് ഏജന്റ് എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെപ്പറയും പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. താല്പര്യമുള്ളവർ മാർച്ച് 22 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സബ്മിറ്റ് ചെയ്യേണ്ടതാണ്.
Vacancy
കാൾ സെന്റർ/ ഡെസ്ക് ഏജന്റ് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details
ഉയർന്ന പ്രായപരിധി 28 വയസ്സ് വരെ.
Educational Qualifications
പ്ലസ് ടു, DDU-GKY കോഴ്സ് പാസായിരിക്കണം.
Salary Details
പ്രതിമാസം 12000 രൂപ ശമ്പളം.
How to Apply?
അപേക്ഷാ ഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷന് സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മാർച്ച് 22 വൈകുന്നേരം 5.00 മണി വരെ.
അപേക്ഷ അയക്കേണ്ട മേൽവിലാസം
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാപഞ്ചായത്ത് ഓഫീസ്, പട്ടം, തിരുവനന്തപുരം 695004
ഫോൺ നം. 0471-2447552