തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡ് വിവിധ തസ്തികകൾക്കായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 15-ന് തിരുവനന്തപുരത്തെ ക്ളീൻ കേരള കമ്പനി ഓഫീസിൽ ഹാജരാകാം. ജില്ലാ അടിസ്ഥാനത്തിൽ മുൻഗണന നൽകുന്നതാണ്.
Clean Kerala Company Recruitment 2025: പ്രധാന വിവരങ്ങൾ
- ഓർഗനൈസേഷൻ: ക്ളീൻ കേരള കമ്പനി ലിമിറ്റഡ്
- പദവികൾ:
- അക്കൗണ്ട്സ് അസിസ്റ്റൻ്റ്
- പ്ലാൻ്റ് സൂപ്പർവൈസർ
- പ്രോജക്റ്റ് എക്സിക്യൂട്ടീവ് & ഇ-വേസ്റ്റ് സിസ്റ്റം ഡെവലപ്മെൻ്റ്
- ജോലി തരം: കരാർ അടിസ്ഥാനത്തിൽ
- ഇന്റർവ്യൂ തീയതി: 15 മാർച്ച് 2025
- ഇന്റർവ്യൂ സമയം: രാവിലെ 11:00 മണി
- ഇന്റർവ്യൂ സ്ഥലം: ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം.
1. അക്കൗണ്ട്സ് അസിസ്റ്റൻ്റ്
- ഒഴിവുകൾ: മലപ്പുറം, വയനാട് ജില്ലകളിൽ ഓരോ ഒഴിവ്.
- ദിവസ വേതനം: ₹755
- യോഗ്യത:
- B.Com ബിരുദം
- Tally-യിൽ പ്രാവീണ്യം
- പരിചയം: 2 വർഷത്തെ പരിചയം (ബിരുദം നേടിയ ശേഷം).
- പ്രായപരിധി: 35 വയസ്സിന് താഴെ.
2. പ്ലാൻ്റ് സൂപ്പർവൈസർ
- ഒഴിവുകൾ: പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് റീസൈക്ളിംഗ് പ്ലാൻ്റിൽ.
- കരാർ വേതനം: ₹25,000 (മാസിക)
- യോഗ്യത:
- ഓപ്ഷൻ 1: പ്ലാസ്റ്റിക്/പോളിമർ ടെക്നോളജിയിൽ ഡിപ്ലോമ + 2 വർഷത്തെ പ്ലാസ്റ്റിക് എക്സ്ട്രൂഷൻ അല്ലെങ്കിൽ റീസൈക്ളിംഗ് പരിചയം.
- ഓപ്ഷൻ 2: പ്ലാസ്റ്റിക് പ്രോസസ്സിംഗിൽ ITI/സർട്ടിഫിക്കറ്റ് കോഴ്സ് + 3 വർഷത്തെ പ്ലാസ്റ്റിക് എക്സ്ട്രൂഷൻ അല്ലെങ്കിൽ റീസൈക്ളിംഗ് പരിചയം.
- ഓപ്ഷൻ 3: പോളിമർ സയൻസ്/ടെക്നോളജിയിൽ B.Tech/M.Sc + 1 വർഷത്തെ പ്ലാസ്റ്റിക് എക്സ്ട്രൂഷൻ അല്ലെങ്കിൽ റീസൈക്ളിംഗ് പരിചയം.
- പ്രായപരിധി: 35 വയസ്സിന് താഴെ.
3. പ്രോജക്റ്റ് എക്സിക്യൂട്ടീവ് & ഇ-വേസ്റ്റ് സിസ്റ്റം ഡെവലപ്മെൻ്റ്
- കരാർ വേതനം: ₹25,000 (മാസിക)
- യോഗ്യത:
- M.Tech in Computer Science
- മാലിന്യ സംസ്ക്കരണ രംഗത്ത് പ്രവൃത്തി പരിചയം.
- പ്രായപരിധി: 35 വയസ്സിന് താഴെ.
- ഇന്റർവ്യൂവിന് ആവശ്യമായ ഡോക്യുമെന്റുകൾ
- വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ.
- സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ ഡോക്യുമെന്റുകളുടെ പകർപ്പുകൾ.
Important Notes
- മുൻഗണന: ജില്ലാ അടിസ്ഥാനത്തിൽ മുൻഗണന നൽകുന്നതാണ്.
- കൂടുതൽ വിവരങ്ങൾക്ക്: 9447792058.