യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ സേവന മേഖലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് 100 ലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകൾക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. താല്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.
Qualification Details
1. വിദ്യാഭ്യാസ യോഗ്യത:
നഴ്സിങ്ങിൽ ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബി.എസ്.സി
2. പ്രവർത്തന പരിചയം:
എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ഐ.സി.യു സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയം
3. അധിക യോഗ്യതകൾ:
ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്)
എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്)
മെഡിക്കൽ നഴ്സിംഗ് പ്രാക്ടിസിംഗ് യോഗ്യത**
മുൻഗണന
- അബുദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കൽ പ്രാക്ടിസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉള്ളവർക്ക് മുൻഗണന.
- ലൈസൻസ് ഇല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
ജോലി വിശദാംശങ്ങൾ
- സ്ഥലം: അബുദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ, ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകൾ
- ജോലി സമയം: ആഴ്ചയിൽ ഒരു ദിവസം അവധി
- സൈക്കിൾ റോട്ടേഷൻ: പരമാവധി 120 ദിവസം വരെ
- അവധി: 28 ദിവസം
ശമ്പളവും ആനുകൂല്യങ്ങളും:
- ശമ്പളം: 5,000 ദിർഹം
- താമസം: ഷെയർഡ് ബാച്ചിലർ താമസം
- ഭക്ഷണം: സൗജന്യ ഭക്ഷണം അല്ലെങ്കിൽ പാചകം ചെയ്യുന്നതിനുള്ള സൗകര്യം
- ആരോഗ്യ ഇൻഷുറൻസ്: ഉൾപ്പെടുന്നു
- വിമാന ടിക്കറ്റ്: രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ്
How to Apply?
- വെബ്സൈറ്റ് [www.norkaroots.org](http://www.norkaroots.org) അല്ലെങ്കിൽ [www.nifl.norkaroots.org](http://www.nifl.norkaroots.org)
- അവസാന തീയതി: 2025 ഫെബ്രുവരി 18
- ആവശ്യമായ രേഖകൾ: വിശദമായ CV, വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ
- കൂടുതൽ വിവരങ്ങൾക്ക്: ഫോൺ നമ്പറുകൾ: 0471-2770536, 0471-2770539, 0471-2770540, 0471-2770577 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ)
ടോൾ ഫ്രീ നമ്പറുകൾ:
- 1800 425 3939 (ഇന്ത്യയിൽ നിന്നും)
- +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്)