സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ വനിതകൾക്കു മാത്രം രണ്ട് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തുന്നു. സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) എന്ന തസ്തികയിൽ 4 ഒഴിവുകളും, കൗൺസിലർ എന്ന തസ്തികയിൽ 2 ഒഴിവുകളും ലഭ്യമാണ്.
സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) - വിശദാംശങ്ങൾ
- തസ്തിക: സർവ്വീസ് പ്രൊവൈഡർ
- ഒഴിവുകൾ: 4 (ഇടുക്കി, കാസറഗോഡ്, കണ്ണൂർ, കൊല്ലം)
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം
- പ്രായപരിധി: 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല
- വേതനം: ₹20,000 (പ്രതിമാസം)
- നിയമന രീതി: കരാർ നിയമനം (31/03/2026 വരെ)
- പ്രവൃത്തിപരിചയം: നിർബന്ധമില്ല; എന്നാൽ 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പ്രവർത്തനങ്ങൾ:
- സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കൽ.
- ഫീൽഡ് തലത്തിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ നടത്തൽ.
- നിരാലംബരായ വനിതകൾക്കും കുട്ടികൾക്കും ആവശ്യമായ സേവനങ്ങൾ നൽകൽ.
കൗൺസിലർ - വിശദാംശങ്ങൾ
- തസ്തിക: കൗൺസിലർ
- ഒഴിവുകൾ: 2 (കൊല്ലം, പത്തനംതിട്ട)
- വിദ്യാഭ്യാസ യോഗ്യത: എം.എസ്.സി സൈക്കോളജി / എം.എസ്.ഡബ്ല്യു / കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം
- പ്രായപരിധി: 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല
- വേതനം: ₹30,000 (പ്രതിമാസം)
- നിയമന രീതി: കരാർ നിയമനം (സാമ്പത്തിക വർഷാവസാനം വരെ)
- പ്രവൃത്തിപരിചയം: കൗൺസിലറായി 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
പ്രവർത്തനങ്ങൾ:
- ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ കൗൺസിലിംഗ് നൽകൽ.
- ഫീൽഡ് തലത്തിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ നടത്തൽ.
- സ്ത്രീപദവി സ്വയംപഠന പ്രക്രിയയിൽ നിരാലംബരായ വനിതകൾക്കും കുട്ടികൾക്കും ഉപദേശം നൽകൽ.
How to Apply?
- അപേക്ഷാഫീസ്: ₹500/- (Online അടയ്ക്കണം).
- അപേക്ഷ സമർപ്പിക്കേണ്ട വിലാസം: www.cmd.kerala.gov.in
- അവസാന തീയതി: 04/03/2025, വൈകുന്നേരം 5 മണിക്ക്.