കേരള psc വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള പോലീസിൽ ജോലി ചെയ്യാൻ താല്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജനുവരി 29 ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.
ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
⬤ CATEGORY NO: 582/2024
Vacancy Details
കേരള പിഎസ്സി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വനിതാ പോലീസ് കോൺസ്റ്റബിൾ (വനിതാ പോലീസ് ബെറ്റാലിയൻ) റിക്രൂട്ട്മെന്റിന് സംസ്ഥാനതലത്തിൽ മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. പുരുഷന്മാർക്കും അതുപോലെ അംഗവൈകല്യമുള്ള വ്യക്തികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം നേടിയവർക്ക് വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ അപേക്ഷകൾ ചുവടെ കൊടുത്തിട്ടുള്ള ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.
ശാരീരിക യോഗ്യതകൾ
⬤ വലത് കണ്ണിന് 6/6 snellen
⬤ ഇടതു കണ്ണിന് 6/6 snellen
🔴 താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.
⬤ 17 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
⬤ ഹൈജമ്പ് 1.06 മീറ്റർ
⬤ ലോങ്ങ് ജമ്പ് 3.05 മീറ്റർ
⬤ 4 കിലോ ഭാരമുള്ള ഷോട്ട്പുട്ട് 4.88 മീറ്റർ എറിയൽ
⬤ 36 സെക്കൻഡ് കൊണ്ട് 200 മീറ്റർ ഓട്ടം
⬤ ക്രിക്കറ്റ് ബോൾ എറിയൽ - 14 മീറ്റർ
⬤ ഷട്ടിൽ റേസ് - 26 സെക്കന്റ്
⬤ സ്കിപ്പിംഗ് - 80 തവണ
ശമ്പള വിവരങ്ങൾ
വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,100 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ ഇൻഷുറൻസ്, പി എഫ്, ട്രാവൽ അലവൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
18 വയസ്സു മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1998 നും 01.01.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
• മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. അതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
• ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം നിങ്ങളുടെ യൂസർനെയിം പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷന്‍ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
• താഴെ സെർച്ച് ബാറിൽ 582/2024 എന്ന് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക
• അതിൽ Apply Now കൊടുത്ത് അപേക്ഷിക്കുക.