വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) റിക്രൂട്ട്മെന്റ് 2025 | Women Fire and Rescue Officer Recruitment 2025

Exciting Women Fire and Rescue Officer Recruitment 2025! Qualification: 12th Class Pass. Learn about eligibility, application details, and embark on a

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെന്റ് വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് ജനുവരി 15 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ എല്ലാ വിവരങ്ങളും താഴെ നടത്തിയിട്ടുണ്ട്.

Women Fire and Rescue Officer Recruitment 2025 Vacancy Details

വനിത ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനീ) തസ്തികയിലേക്ക് 1 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

  • മലപ്പുറം: 1

Women Fire and Rescue Officer Recruitment 2025 Age Limit Details

18 മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥി 1998 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതിയിൽ നിന്നും മത പരിവർത്തനം ചെയ്യപ്പെട്ടവർക്കും പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

Women Fire and Rescue Officer Recruitment 2025 Educational Qualifications

ഈ ജോലിക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത പ്ലസ് ടു / തതുല്യം പാസ്സ് . കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയുള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

Height

For General Candidates For SC/ST Candidates
Height (bare foot) 152 cms 150 cms

Physical Requirements

  • 17 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
  • ഹൈജമ്പ് 1.06 മീറ്റർ 
  • ലോങ്ങ് ജമ്പ് 3.05 മീറ്റർ 
  • 4 കിലോ ഭാരമുള്ള ഷോട്ട്പുട്ട് 4.88 മീറ്റർ എറിയൽ
  • 36 സെക്കൻഡ് കൊണ്ട് 200 മീറ്റർ ഓട്ടം 
  • ക്രിക്കറ്റ് ബോൾ എറിയൽ - 14 മീറ്റർ 
  • ഷട്ടിൽ റേസ് - 26 സെക്കന്റ്‌ 
  • സ്കിപ്പിംഗ് - 80 തവണ

Women Fire and Rescue Officer Recruitment 2025 Salary Details

ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഡ്രൈവർ ട്രെയിനി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ₹27,900 – ₹63,700 വരെ മാസ ശമ്പളം ഉണ്ടാവും.

How to Apply and Selection Process

› ആദ്യം തന്നെ ഉദ്യോഗാർഥികൾ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം.

› രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം ഈ നോട്ടിഫിക്കേഷന്റെ ലിങ്കിൽ apply now കൊടുക്കുക.

› ലേറ്റസ്റ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

› അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് ഔട്ട്‌ എടുക്കുക. കാറ്റഗറി നമ്പർ 477/2024

› അപേക്ഷ ഫീസ് ഇല്ല.

› എഴുത്തു പരീക്ഷ/OMR ടെസ്റ്റ്‌ എന്നീ പരീക്ഷകൾ നടത്താൻ വേണ്ടിയുള്ള ഒരു കൺഫർമേഷൻ എഴുതി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

› ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് പരീക്ഷയുടെ 15 ദിവസം മുമ്പായി വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്.

› എല്ലാ രേഖകളും ആവശ്യപെടുമ്പോൾ സമർപ്പിക്കേണ്ടതാണ്.

› ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ 4 മാസത്തെ ട്രെയിനിങ് പൂർത്തിയാക്കേണ്ടതാണ്. ശേഷമാവും നിയമനം ലഭിക്കുക.

› ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 15.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs