താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (സിഎംഡി), തിരുവനന്തപുരം (www.cmd.kerala.gov.in) എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷിക്കാവൂ. ഓൺലൈൻ അപേക്ഷാ സമർപ്പണ ലിങ്ക് 15/01/2025 (രാവിലെ 10.00) തുറക്കും. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 29/01/2025 (05.00 pm) ആയിരിക്കും. വിശദാംശങ്ങൾ ഇപ്രകാരമാണ്.
Vacancy
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit
പ്രായപരിധി 45 വയസ്സ് വരെ. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
Remuneration
മാസ ശമ്പളം 29,000 രൂപ.
Qualification & Experience
MSW (CD സ്പെഷ്യലൈസേഷൻ)/ ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ ഇൻ്റഗ്രേറ്റഡ് എം.എ./ മാസ്റ്റർ ഓഫ് അപ്ലൈഡ് മാനേജ്‌മെൻ്റ്/എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം.
How to Apply?
താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ജനുവരി 29 വൈകുന്നേരം 5 മണി വരെ ഓൺലൈനിലൂടെ സ്വീകരിക്കും. അപേക്ഷിക്കുന്നതിനു മുൻപ് താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് മുഴുവൻ യോഗ്യതകളും പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.