കേരളാ ജയിൽ വകുപ്പിൽ ഡ്രൈവർ ആവാം | Prison and Correctional Services Assistant Prison Officer cum Driver Notification 2025

Prison and Correctional Services Assistant Prison Officer cum Driver Notification 2025: Last Date January 29
Prison and Correctional Services Assistant Prison Officer cum Driver Notification 2025
കേരളാ ജയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരള പി എസ് സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് ജനുവരി 29വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Vacancy Details

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) തസ്തികയിലേക്ക് 13 ഒഴിവുകളാണ് ഉള്ളത്.

Age Limit

18 വയസ്സ് മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1985 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി പട്ടിക വർഗ്ഗം, മറ്റു പിന്നോക്കം എന്നീ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. 

Educational Qualification

എസ് എസ് എൽ സി പരീക്ഷ ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത.

ശാരീരിക യോഗ്യതകൾ

എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും കുറഞ്ഞത് താഴെപ്പറയുന്ന ശാരീരിക അളവുകൾ ഉള്ളവരും ആയിരിക്കണം.
⭗ ഉയരം: പുരുഷ ഉദ്യോഗാർത്ഥികൾക്ക് യഥാക്രമം 165 സെന്റീമീറ്റർ കുറയാതെ ഉയരം ഉണ്ടായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരവും 76 സെന്റീമീറ്റർ നെഞ്ചളവ് ഉണ്ടായിരിക്കേണ്ടതാണ്.
⭗ ആരോഗ്യവാനും മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കേൾവിയിലും സംസാരത്തിലും ഉള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ ഇല്ലാത്തവരായിരിക്കണം.
⭗ നെഞ്ചളവ്: കുറഞ്ഞത് 81.3 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികാസവും.
⭗ കാഴ്ചശക്തി: ഓരോ കണ്ണിനും പൂർണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കാഴ്ച സംബന്ധമായ അസുഖങ്ങൾ ഇല്ലാത്തവരായിരിക്കണം.

Salary

26,500 രൂപ മുതൽ 60700 രൂപ വരെ മാസം ശമ്പളം ലഭിക്കും.

How to Apply?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 732/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2025 ജനുവരി 29 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs