പ്രയുക്തി തൊഴിൽ മേള - ജോലി വേണോ ഇങ്ങ് വന്നോളീം | Prayukthi Job Fair 2025

Prayukthi Job Fair 2025 Participating Companies Malayala Manorama Malabar Gold ESAF Asianet Satellite.Job Seekers at Prayukthi Job Fair 2025 with Mala
Prayukthi Job Fair 2025
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും, അരുവിത്തറ സെന്റ് ജോർജ് കോളേജിന്റെയും സഹകരണത്തോടെ ജനുവരി 25 ശനിയാഴ്ച നടത്തുന്ന 'പ്രയുക്തി 2025' തൊഴിൽ മേളയിൽ നിങ്ങൾക്കും പങ്കെടുത്ത് ജോലി നേടാം. 25 ലധികം കമ്പനികളിലായി 1000ത്തിലേറെ ഒഴിവുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെക്കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോറം പൂരിപ്പിക്കുക.

തൊഴിൽമേളയിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ ഇവയൊക്കെയാണ്

  1. ഏഷ്യാനെറ്റ് സാറ്റലൈറ്റ്
  2. മയൂരി ഫർണിച്ചർ 
  3. ഓക്സിജൻ
  4. കിറ്റക്സ് ലിമിറ്റഡ്
  5. കൊശമറ്റം ഗ്രൂപ്പ്
  6. റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ്
  7. മുത്തൂറ്റ് ഫിൻകോർപ്
ഇതൊക്കെയാണ് Prayukthi 2025 തൊഴിൽമേളയിൽ പങ്കെടുക്കുന്ന പ്രധാനപ്പെട്ട കമ്പനികൾ. കമ്പനികളും ഒഴിവുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്.

ആർക്കൊക്കെ പങ്കെടുക്കാം?

 എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
എന്തുകൊണ്ട് പങ്കെടുക്കണം ❓
  • 25+ കമ്പനികൾ
  • 1000+ ഒഴിവുകൾ
📆 ജനുവരി 25, ശനിയാഴ്ച
🕖 രാവിലെ 9.00 മുതൽ 
📍 അരുവിത്തുറ സെന്റ് ജോർജ് കോളേജ്, ഈരാറ്റുപേട്ട, കോട്ടയം ജില്ല 

ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs