Vacancy Details
• ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II: 730/2024
• മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് II: 731/2024
Age Limit
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിലേക്കുള്ള പ്രായപരിധി. പ്രായം 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
21 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് II തസ്തികയിലേക്കുള്ള പ്രായപരിധി. പ്രായം 1988 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
Educational Qualifications
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II
(1) ജനറൽ :- ബയോളജി ഉൾപ്പെട്ട +2 / വി.എച്ച്.എസ്.ഇ.
(2) ടെക്നിക്കൽ :- ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിലുളള ഡിപ്ലോമ പാസ്സായിരിക്കണം.
മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് II
1. പ്ലസ് ടു അല്ലെങ്കിൽ ഗവൺമെൻ്റ് അംഗീകരിച്ച തത്തുല്യയോഗ്യത.
2. ഗവൺമെന്റ് ഓഫ് ഇന്ത്യ നടത്തുന്ന 6 മാസത്തിൽ കുറയാതെയുള്ള മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ കോഴ്സ് (എം. ആർ. ടി. കോഴ്സ്) സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
അല്ലെങ്കിൽ
കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച പ്രശസ്തമായ സ്ഥാപനങ്ങൾ നടത്തുന്ന മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ കോഴ്സ്
അല്ലെങ്കിൽ
ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി, തിരുവനന്തപുരം നൽകുന്ന മെഡിക്കൽ റെക്കോർഡ് സയൻസിലുള്ള ഡിപ്ലോമ.
അല്ലെങ്കിൽ
തത്തുല്യയോഗ്യത.
Salary Details
• ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II: 31,100 - 66,800
• മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് II: 27,900-63,700
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
› വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്ത് കാറ്റഗറി നമ്പർ സെർച്ച് ചെയ്ത് ഡയറക്ട് അപ്ലൈ ചെയ്യാം.
› അപേക്ഷകനായി കമ്പ്യൂട്ടറിലെ ഏതെങ്കിലും ബ്രൗസർ ഉപയോഗിക്കുന്നതാണ് നല്ലത്. മൊബൈലിലെ Puffin Web Browser എന്ന ആപ്ലിക്കേഷൻ മുഖേനയും അപേക്ഷിക്കാം.
› അപേക്ഷകൾ 2025 ജനുവരി 29 അർദ്ധരാത്രി 12 മണി വരെ സ്വീകരിക്കും.