കുടുംബശ്രീ ജില്ലാ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവുകൾ | Kudumbashree Community Councilor Job Vacancy

Kudumbashree Applications are invited for Community councilor vacancies. Interested and eligible candidates apply through online
Kudumbashree Community Councilor Job Vacancy
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് ജനുവരി 18 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

Vacancy Details

 ഇടുക്കി ജില്ലയിലെ തൊടുപുഴ, അഴുത, ഇടുക്കി, കട്ടപ്പന ബ്ലോക്കുകളിലാണ് ഒഴിവുകൾ ഉള്ളത്.

Age Limit Details

25 വയസ്സ് മുതൽ 45 വയസ്സ് വരെ.

Qualification

1.സോഷ്യൽ വർക്ക്/സൈക്കോളജി/ വിമൻ സ്റ്റഡീസ്/ജെൻഡർ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും 45 ബിരുദാനന്തര ബിരുദം. 
2. കമ്പ്യൂട്ടർ പരിജ്ഞാനം, ക്ലീനിക്കൽ സൈക്കോളജി യോഗ്യത, പ്രവർത്തി പരിജയം എന്നിവ ഉള്ളവർക്ക് മുൻഗണന

How to Apply?

1. ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സ്വയം ഉള്ളടക്കം ചെയ്യേണ്ടതാണ്.
2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18/01/2025 വൈകുന്നേരം 5.00 മണിവരെ.
3. 25 നും 45 വയസ്സിനുമിടയിൽ പ്രായമുള്ള, ഒഴിവുള്ള ബ്ലോക്കുകളിൽ സ്ഥിര താമസക്കാരാരയവർക്ക് അപേക്ഷിക്കാവുന്നതാണ്.
4. യാതൊരു കാരണവശാലും അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
5. ഉദ്യോഗാർത്ഥി നിർദ്ദിഷ്ട ഫാറത്തിൽ ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയർപേഴ്‌സൻ്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറി യുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ 2025 ജനുവരി 18-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം.
6. ഗ്രൂപ്പ് ചർച്ചയുടേയും, അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലാണ് നിയമനം
7. നിയമനം ലഭിക്കുന്നവർക്ക് ബന്ധപ്പെട്ട ഫീൽഡ്‌തല പ്രവർത്തനങ്ങളുടെ അടിസ്ഥാന ത്തിൽ ഹോണറേറിയം ലഭ്യമാക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം:
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി ജില്ല പിൻകോഡ്... 685603
ടെലിഫോൺ 04862 232223

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs