ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തുടങ്ങിയ തസ്തികകളിലായി 300 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു റിക്രൂട്ട്മെന്റ് കൂടിയാണ് ഇത്.
2025 ഫെബ്രുവരി 11 മുതലാണ് അപേക്ഷ ആരംഭിക്കുക. 2025 ഫെബ്രുവരി 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.
Job Details
• ബോർഡ്: Indian Coast Guard
• ജോലി തരം: Central Government Job
• വിജ്ഞാപന നമ്പർ: --
• ആകെ ഒഴിവുകൾ: 300
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2025 ഫെബ്രുവരി 11
• അവസാന തീയതി: 2025 ഫെബ്രുവരി 25
Vacancy Details
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിലവിൽ 300 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ ബ്രാഞ്ചിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
- നാവിക് (ജനറൽ ഡ്യൂട്ടി): 260
- നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 40
Age Limit Details
18 വയസ്സ് മുതൽ 22 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഉദ്യോഗാർത്ഥികൾ 2003 സെപ്റ്റംബർ ഒന്നിനും 2007 ഓഗസ്റ്റ് 31നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 27 വയസ്സ് വരെയും, ഒബിസി (നോൺ ക്രീമി) വിഭാഗങ്ങൾക്ക് 25 വയസ്സ് വരെയുമാണ് പ്രായപരിധി.
Educational Qualifications
1. Navik (General Duty)
അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും ഫിസിക്സ്, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ് ടു
2. Navik (Domestic Branch)
അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം
മെഡിക്കൽ യോഗ്യതകൾ
› ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ ഉണ്ടായിരിക്കണം
› നെഞ്ചളവ് കുറഞ്ഞത് 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
› സാധാരണ കേൾവിശക്തി ഉണ്ടായിരിക്കണം
› ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പച്ചകുത്തൽ അനുവദിക്കുന്നതല്ല
Salary Details
1. നാവിക് (ജനറൽ ഡ്യൂട്ടി): 21700/- + മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ
2. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 21700/- + മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ
പ്രധാന ആനുകൂല്യങ്ങൾ:
1. സൗജന്യ റേഷൻ & വസ്ത്രം: ഉദ്യോഗസ്ഥനും ആശ്രിതർക്കും (മാതാപിതാക്കളും ഉൾപ്പെടെ) സൗജന്യ ഭക്ഷണവും യൂണിഫോം ആനുകൂല്യവുമുണ്ട്.
2. സൗജന്യ വൈദ്യസഹായം: ഔദ്യോഗികരുടെ കുടുംബത്തിനും ആശ്രിതർക്കുമുള്ള മെഡിക്കൽ സൗകര്യങ്ങൾ.
3. സർക്കാർ താമസ സൗകര്യം / HRA: സർക്കാർ താമസം ലഭിക്കാത്തവർക്ക് ഹൗസ് റെൻറ് അലവൻസ് (HRA) ലഭിക്കും.
4. അവധികൾ:
- 45 ദിവസത്തെ സമ്പാദ്യ അവധി (Earned Leave)
- 8 ദിവസത്തെ കാഷ്വൽ ലീവ് (Casual Leave)
- LTC (Leave Travel Concession) സൗകര്യം
5. കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം (CPS) & ഗ്രാറ്റുവിറ്റി: വിരമിക്കുമ്പോൾ ഒരു പെൻഷൻ പദ്ധതിയും (CPS) ഗ്രാറ്റുവിറ്റിയും ലഭിക്കും.
6. CSD കാന്റീൻ & വായ്പാ സൗകര്യങ്ങൾ: ഡിഫൻസ് കാന്റീൻ (CSD) & ഭവന / വാഹന വായ്പാ ആനുകൂല്യങ്ങൾ.
7. ECHS (Ex-Servicemen Contributory Health Scheme): വിരമിച്ചതിന് ശേഷമുള്ള മെഡിക്കൽ കവർ.
8. ഇൻഷുറൻസ് പരിരക്ഷ: എൻറോൾ ചെയ്ത ഉദ്യോഗസ്ഥർക്കായി ₹75 ലക്ഷം രൂപയുടെ ഇൻഷുറൻസ്.
Selection Procedure
› കമ്പ്യൂട്ടർ ബേസ്ഡ് ഓൺലൈൻ പരീക്ഷ
അസസ്മെന്റ് ടെസ്റ്റ്
› ഫിസിക്കൽ ഫിറ്റ്നസ് പരീക്ഷ
ഡോക്യുമെന്റ് വെരിഫിക്കേഷൻ
മെഡിക്കൽ
എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
Application Fees Details
➤ 300 രൂപയാണ് അപേക്ഷാ ഫീസ്
➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം
How to Apply Indian Coast Guard Navik Recruitment 2025 ?
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള 18 പേജുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി വായിച്ചു നോക്കുക
➢ 2025 ഫെബ്രുവരി 25 വരെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
➢ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്
➢ ഉദ്യോഗാർത്ഥികൾ "Candidates" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
➢ "Registration/Apply Online" എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
➢ നിങ്ങളുടെ ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
➢അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും സത്യസന്ധമായി പൂരിപ്പിച്ച് നൽകുക
➢ ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് എടുത്തു വെക്കുക