കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും അവസരം! ക്ലീൻ കേരളയിൽ ഒഴിവുകൾ | Clean Kerala Company Limited Recruitment 2025

The Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Trivandrum - 10

ക്ളീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുളളവർ ഇതോടൊപ്പം ചേർത്തിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Job Details

  • ബോർഡ്: Clean Kerala Company Limited 
  • ജോലി തരം: കേരള സർക്കാർ
  • നിയമനം: താൽക്കാലിക നിയമനം 
  • തസ്തിക: ഡ്രൈവർ
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: തപാൽ
  • അപേക്ഷിക്കേണ്ട തീയതി: 2025 ജനുവരി 16
  • അവസാന തീയതി: 2025 ജനുവരി 28

Vacancy Details

ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഡ്രൈവർ ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് അവസരം.

Age Limit Details

45 വയസ്സിൽ താഴെ പ്രായമുള്ള വർക്കാണ് അപേക്ഷിക്കാൻ സാധിക്കുക

Educational Qualifications

1) ഏഴാം ക്ളാസ്സ് പാസ്സായിരിക്കണം.

2) ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരി ക്കണം

Salary Details

 പ്രതിദിനം 730 രൂപ.

സമർപ്പിക്കേണ്ട രേഖകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്)

  • ക്ളീൻ കേരള കമ്പനിയുടെ നിർദ്ദിഷ്ട അപേക്ഷാ ഫോറം
  • അപേക്ഷകൻെറ ബയോഡേറ്റ
  • വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് (എല്ലാ രേഖകളും)
  • വയസ്സു തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്
  • പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്
  • നിർദ്ദിഷ്ട ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്
  • ഡ്രൈവിംഗ് ലൈസൻസ്
  • സ്വഭാവ സർട്ടിഫിക്കറ്റ് ( 6 മാസത്തിനുള്ളിൽ ലഭ്യമായത്)

How to Apply?

› ക്ലീൻ കേരള കമ്പനി ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക

› കൊറിയർ/സ്പീഡ് പോസ്റ്റ്(രജി‌സ്റ്റേർഡ്) പോസ്റ്റ്/ഓർഡി നറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്

 › അപേക്ഷ അടങ്ങുന്ന കവറിന് മുകളിൽ ഇങ്ങനെ എഴുതുക ' ഡ്രൈവർ തസ്തികയിലേക്കുള്ള അപേക്ഷ'

 വിലാസം: 

ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 695 010

› റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് കാലാവധി ഉള്ളതായിരിക്കും. കൂടാതെ ഉയർന്നുവരുന്ന ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്നും നികത്തുന്നതായിരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs