അടുത്തുള്ള പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ ആവാം - ശമ്പളം 55,200 മുതൽ | LSGD Assistant Town Planner Recruitment 2025

LSGD Assistant Town Planner Recruitment 2025: Local Self Government Department (Group IV Planning Wing) Assistant Town Planner
LSGD Assistant Town Planner Recruitment 2025
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ടൗൺ പ്ലാനർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് അവസരം വന്നിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് ജനുവരി 29 അർദ്ധരാത്രി വരെ ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസരം ഉണ്ട്. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

Vacancy Details

19 അസിസ്റ്റന്റ് ടൗൺ പ്ലാനർ ഒഴിവുകളാണ് ഉള്ളത്. കാറ്റഗറി നമ്പർ 721/2024.

Age Limit

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

Educational Qualifications

അംഗീകൃത യൂണിവേഴ്സിറ്റിയിൽ / ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്ലാനിംഗ്/ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് / റീജിയണൽ പ്ലാനിംഗ്/സിറ്റി പ്ലാനിംഗ്/അർബൻ പ്ലാനിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
അല്ലെങ്കിൽ
അംഗീകൃത യൂണിവേഴ്സിറ്റി/ ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് / ആർക്കിടെക്ടർ / ഫിസിക്കൽ പ്ലാനിങ്ങിലുള്ള ബിരുദം.

Salary Details

അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലേക്ക് 55,200 രൂപ മുതൽ 115300 രൂപ വരെയാണ് ശമ്പളം.

How to Apply?

 ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രൊഫൈൽ ലോഗിൻ ചെയ്ത് 721/2024 എന്നാൽ കാറ്റഗറി നമ്പർ സെർച്ച് ചെയ്താൽ അപ്ലൈ ചെയ്യാനുള്ള ഡയറക്ട്ലിങ്ക് ലഭിക്കും. അതിലൂടെ സൗജന്യമായി അപേക്ഷിക്കാം. യോഗ്യതയുള്ളവർ ജനുവരി 29നു മുൻപ് അപേക്ഷിക്കുവാൻ വേണ്ടി ശ്രദ്ധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs