കേരള ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. താഴെ നൽകിയിട്ടുള്ള പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ യോഗ്യതകൾ ഉള്ളവർ മാത്രമേ അപേക്ഷിച്ചിട്ട് കാര്യമുള്ളൂ. ഡിസംബർ 4 മുതൽ ഇതിലേക്കുള്ള അപേക്ഷകൾ ആരംഭിക്കും.
യോഗ്യതയുള്ളവർക്ക് തികച്ചും സൗജന്യമായി ചുവടെ ചേർത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കുവാൻ സാധിക്കും. വിശദവിവരങ്ങൾ താഴെ നൽകുന്നു.
Suchitwa Mission Young Professional Recruitment Salary
സ്വയം ഭരണ വകുപ്പിന് കീഴിലെ ശുചിത്വ മിഷൻ റിക്രൂട്ട്മെന്റ് വഴി ടെക്നിക്കൽ കൺസൾട്ടന്റ് പോസ്റ്റിലേക്ക് സെലക്ഷൻ ലഭിക്കുകയാണെങ്കിൽ 36,000 രൂപ മാസം എന്നുള്ള നിരക്കിലായിരിക്കും മാസം ശമ്പളം ലഭിക്കുക.
Suchitwa Mission Young Professional Recruitment Age Limit Details
പ്രായം 2024 ഡിസംബർ 1 അനുസരിച്ച് 35 വയസ്സ് കവിയാൻ പാടില്ല. അതായത് 35 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് അവസരമുള്ളത്.
Suchitwa Mission Young Professional Recruitment Eligibility Qualification
സിവിൽ/ എൻവിറോൺമെന്റ് എൻജിനീയറിങ്/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.
Suchitwa Mission Young Professional Recruitment Vacancy
മൂന്ന് ടെക്നിക്കൽ കൺസൾട്ടന്റ് ഒഴിവുകളാണ് ഉള്ളത്.
How to Apply Suchitwa Mission Young Professional Recruitment 2024?
മുകളിൽ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷ ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല.
അപേക്ഷ ക്യാപ്പിറ്റൽ ലെറ്ററിൽ പൂരിപ്പിക്കാൻ വേണ്ടി ശ്രദ്ധിക്കുക അതുപോലെതന്നെ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് JPG ഫോർമാറ്റിൽ 200 KB സൈസിൽ താഴെയാക്കി അപ്‌ലോഡ് ചെയ്യുക. വെള്ളപേപ്പറിൽ ഒപ്പിട്ട് അത് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. കൂടാതെ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എല്ലാം അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾ താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
Last Date: ഡിസംബർ 18
Links: Notification | Apply Now
Content: Suchitwa Mission Technical Consultant Recruitment 2024