Age limit
അപേക്ഷകന് പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
Salary
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപയാണ് ശമ്പളം ലഭിക്കുക.
മാനേജ്മെന്റ് അപ്രന്റീസ് (എഫ് & എ)
തീയതി, സമയം:17.12.2024, 10.30 AM-1.30 PM
ഒഴിവുകളുടെ എണ്ണം: 1
യോഗ്യത: ബി.കോം / ബി.ബി.എ (ഫിനാൻസ്)
മാനേജ്മെന്റ് അപ്രൻ്റീസ് (എച്ച്.ആർ.ഡി)
തീയതി, സമയം: 17.12.2024, 2:00 PM-4.00 PM
ഒഴിവുകളുടെ എണ്ണം: 1
യോഗ്യത: ബി.കോം / ബി.ബി.എ (എച്ച്.ആർ)
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ് പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുളള മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
നോട്ട്:-മുൻപ് റ്റി.ആർ.സി.എം.പി.യു - ൻ്റെ കിഴിൽ പരിശീലനം നേടിയിട്ടുള്ളവർ ഇൻ്റർവ്യൂവിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല
വിശദവിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുക.