Vacancy Details
നിലവിൽ പാലക്കാട്, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്.
Age Limit Details
2024 ജൂൺ 30ന് 35 വയസ്സ് കവിയാൻ പാടില്ല.
Qualification
1. ബ്ലോക്ക് കോ-ഓർഡിനേറ്റർ (നോൺ ഫാം എൽ.എച്ച്). ബ്ലോക്ക് കോ-ഓർഡിനേറ്റർ (എസ്.ഐ.എ സ്.ഡി-ഡി.ഡി.യു.ജി.കെ.വൈ):
ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാം ഓക്സിലറി ആയിരിക്കണം അംഗം
2. ബ്ലോക്ക് കോ-ഓർഡി നേറ്റർ (ഫാം എൽ.എച്ച്)
VHSE (Agri/Livestock)/ കുടുംബശ്രീ അംഗം/ കുടുംബാംഗം/ ഓക്സിലറി അംഗം ആയിരിക്കണം.
3. ബ്ലോക്ക് കോ-ഓർഡിനേറ്റർ. (ഐ.ബി.സി. ബി-എഫ്. എ. എം.ഐ.എസ്)
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എം.എസ് വേഡ്, എക്സൽ), വനിതകൾ (കുടുംബശ്രീ അംഗം/കുടുംബാം ഓക്സിലറി അംഗം ആയിരിക്കണം)
Salary Details
ജോലി ലഭിച്ചാൽ 15000 രൂപ മുതൽ 20000 വരെയാണ് മാസം ശമ്പളം ലഭിക്കുക.
Selection Process
1. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
2. തെരഞ്ഞെടുപ്പ് രീതി എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും, വെയ്റ്റേജിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും
3. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്.
4. ബി.സി.3 (ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐ.ബി.സി.ബി എഫ്.ഐ, എം.ഐ.എസ്)) തസ്‌തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ കുടുംബശ്രീ അയൽക്കൂട്ട അംഗം, കുടുംബാംഗം, ഓക്സിലറി അംഗം(വനിതകൾ മാത്രം) ആയിരിക്കണം. നോട്ടിഫിക്കേഷൻ തീയതിക്കു മുമ്പ് കുടുബശ്രീ അയൽക്കൂട്ട അംഗമായവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ, ഓക്‌സിലറിഗ്രൂപ്പ് അംഗമായവർക്കോ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
5. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
6. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കാം
How to Apply?
1. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.12.2024 വൈകുന്നേരം 5.00 മണിവരെ.
3. ഭാഗികമായി പൂരിപ്പിച്ച/ അവ്യക്തമായ അപേക്ഷകൾ നിരസിക്കുന്നതാണ്.
4. പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, _______ (ജില്ലയുടെ പേര്) ജില്ലയുടെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
5. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം / കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്‌റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാൻ്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
6. യാതൊരു കാരണവശാലും അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
7. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ"ബി.സി.1/ബി.സി.2/ബി.സി.3/ ഒഴിവിലേയ്ക്കുള്ള അപേക്ഷ" എന്ന് വ്യക്തമായി രേഖപ്പെടുത്തണം.