താല്പര്യമുള്ളവർക്ക് 2025 ജനുവരി 1 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.
Kerala Water Authority Notification Details
- Board Name: കേരള പബ്ലിക് സർവീസ് കമ്മീഷൻ
- Type of Job: Kerala Govt
- Category Number: 423/2024
- പോസ്റ്റ്: ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ സബ് എൻജിനീയർ
- ഒഴിവുകൾ: 15
- ലൊക്കേഷൻ: All Over Kerala
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- നോട്ടിഫിക്കേഷൻ തീയതി: 2024 ഡിസംബർ 1
- അവസാന തിയതി: 2024 ജനുവരി 1
Kerala Water Authority Notification 2024 Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് കേരള വാട്ടർ അതോറിറ്റി ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ സബ് എൻജിനീയർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 15 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം വന്നിരിക്കുന്നത്.
Age Limit Details Kerala Water Authority Notification 2024
18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification for Kerala Water Authority Notification 2024
1) എസ്.എസ്.എൽ.സി. യോ തത്തുല്യ യോഗ്യതയോ വിജയിച്ചതിന് ശേഷം കേരള സർക്കാരിൻ്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് മൂന്ന് 'വർഷത്തെ കോഴ്സ് പൂർത്തിയായതിനുശേഷം നൽകുന്ന സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.
2) 2023 ലെ കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ ചട്ടങ്ങളിൽ അല്ലെങ്കിൽ 2011 ലെ കേരള വാട്ടർ അതോറിറ്റി (അഡ്മിനിസ്ട്രേറ്റീവ്/മിനിസ്റ്റീരിയൽ/ലാസ്റ്റ് ഗ്രേഡ്) സർവ്വീസ് ചട്ടങ്ങളിൽ ഉൾപ്പെട്ട ഏതെങ്കിലും താഴ്ന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിൽ കുറയാതെ ജോലി ചെയ്തിരിക്കണം.
Salary Details for Kerala Water Authority Notification
കേരള ജല അതോറിറ്റിയിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ സബ് എൻജിനീയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 36,500 രൂപ മുതൽ 89,000 രൂപ വരെ ശമ്പളം ലഭിക്കും.
Kerala Water Authority Notification 2024 Selection Procedure
1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ
How to Apply Kerala Water Authority Notification?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2025 ജനുവരി 1 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
- അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '423/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
- 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
- അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
- അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
- കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.