Vacancy Details
സ്റ്റെനോഗ്രാഫർ/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികളിലാണ് ഒഴിവുകൾ ഉള്ളത്.
Age Limit
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി പട്ടിക വർഗ്ഗം, മറ്റു പിന്നോക്കം എന്നീ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification
1) എസ് എസ് എൽ സി പരീക്ഷ ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത.
2) ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) കെ ജി ടി ഇ/എം ജി ടി ഇ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത.
3) ഷോർട് ഹാൻഡ് ഇംഗ്ലീഷ് (ഹയർ) കെ ജി ടി ഇ/ എം ജി ടി ഇ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത.
Salary
ഈ തസ്തികക്ക് അതത് സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള ശമ്പള പ്രകാരം സാലറി ലഭിക്കും
How to Apply?
• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 434/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2024 ജനുവരി 1 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.