Vacancy
4 കൗൺസിലർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Educational Qualifications
അംഗീകൃത സർവ്വകലാശാലയിൽ നിന്നും സൈക്യാട്രിക്ക് സോഷ്യൽ വർക്കിൽ MSW/MA(Psychology).
പ്രവൃത്തി പരിചയം: യോഗ്യത നേടിയശേഷം കൗൺസിലിംഗ് വർക്കിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം. കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിൽ പരിചയവും ക്രിമിനോളജി മേഖലയിൽ പ്രവർത്തിക്കുന്നത് അഭികാമ്യമാണ്.
Salary
പ്രതിമാസം 30,000/- രൂപ
Age Limit
40 വയസ്സ്
നിയമന കാലാവധി യോഗ്യതയുടെയും മൂല്യനിർണ്ണയത്തിൻ്റെയും അടിസ്ഥാനത്തിൽ നിയമനം 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.
Selection Process
സ്ക്രീനിംഗ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും
How to Apply?
- താൽപ്പര്യമുള്ളവർ നിശ്ചിതമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡയറക്ടർ ജനറൽ, പ്രിസൺസ് & കറക്ഷണൽ സർവ്വീസസ്, ജയിലാസ്ഥാനകാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിലോ വകുപ്പിൻ്റെ keralaprisons@gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വിജ്ഞാപന തീയതിക്ക് ശേഷം 14-ാം ദിവസം 5pm ആയിരിക്കും.
- www.keralaprisons.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷയുടെ മാതൃക ലഭിക്കുന്നതാണ്.
- നിശ്ചിതസമയപരിധിക്കുള്ളിൽ ലഭിക്കാത്തതും അപൂർണവുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്