കേരള പോലീസ് ഡിപ്പാർട്ട്മെന്റ് പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കേരള ഗവൺമെന്റ് സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
യോഗ്യതയുള്ളവർക്ക് 2025 ജനുവരി 1 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.
Vacancy Details for Kerala Police Constable Driver Recruitment 2024?
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് കേരള പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് സംസ്ഥാനതലത്തിൽ ഒഴിവുകൾ ഉണ്ട്.
Age Limit Details Kerala Police Constable Driver Recruitment 2024
20 വയസ്സിനും 28 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1996 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സായും പട്ടിക്ക് ജാതി/ പട്ടിക്കുവർഗ്ഗ വിഭാഗത്തിൽപ്പെട്ട പുതിയ കാർത്തികൾക്ക് 33 വയസ്സായും വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു.
Educational Qualification for Kerala Police Constable Driver Recruitment 2024
1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
2. സാങ്കേതിക യോഗ്യതകൾ:
• ഗിയറോടുകൂടിയ മോട്ടോർ സൈക്കിൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഹെവി പാസഞ്ചർ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ തുടങ്ങിയവ ഓടിക്കുന്നതിൽ നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്ജും നേടിയിരിക്കണം.
• തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രായോഗിക പരീക്ഷയിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾ/ ഹെവി പാസഞ്ചർ വാഹനങ്ങൾ/ ഹെവി ഗുഡ്സ് വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിനുള്ള പ്രാഗല്ഭ്യം തെളിയിക്കേണ്ടതാണ്.
3. ശാരീരിക യോഗ്യതകൾ
എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും കുറഞ്ഞത് താഴെപ്പറയുന്ന ശാരീരിക അളവുകൾ ഉള്ളവരും ആയിരിക്കണം.
⭗ ഉയരം: പുരുഷ ഉദ്യോഗാർത്ഥികൾക്ക് യഥാക്രമം 168 സെന്റീമീറ്റർ, 157 സെന്റീമീറ്ററിൽ കുറയാതെ ഉയരം ഉണ്ടായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 161 സെന്റീമീറ്റർ ഉയരവും 76 സെന്റീമീറ്റർ നെഞ്ചളവും എന്നാൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 151 സെന്റീമീറ്റർ ഉയരവും ഉണ്ടായിരിക്കേണ്ടതാണ്.
⭗ ആരോഗ്യവാനും മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കേൾവിയിലും സംസാരത്തിലും ഉള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ ഇല്ലാത്തവരായിരിക്കണം.
⭗ നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികാസവും (പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം ബാധകം)
⭗ കാഴ്ചശക്തി: ഓരോ കണ്ണിനും പൂർണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കാഴ്ച സംബന്ധമായ അസുഖങ്ങൾ ഇല്ലാത്തവരായിരിക്കണം.
ഫിസിക്കൽ ടെസ്റ്റ്
പുരുഷ ഉദ്യോഗാർത്ഥികൾക്ക്
ITEM | Minimum Standard of Efficiency |
---|---|
100 Meters Run | 15 Seconds |
High Jump | 120 cm |
Long Jump | 350 cm |
Putting the Shot (7264 gm) | 600 cm |
Throwing the cricket ball | 5000 cm |
Rope climbing (Only hand) | 365.8 cm |
Pull ups or Chinning | 8 times |
1500 meter run | 6 minutes 30 seconds |
വനിത ഉദ്യോഗാർത്ഥികൾക്ക്
ITEM | Minimum Standard of Efficiency |
---|---|
100 Meters Run | 15 Seconds |
High Jump | 120 cm |
Long Jump | 350 cm |
Putting the Shot 4Kg | 450 cm |
Throwing the cricket ball | 14 meters |
Shuttle race (25 x 4 meters) | 26 seconds |
Skipping ( One minute) | 80 times |
Salary Details for Kerala Police Constable Driver Recruitment 2024
കേരള പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31100 മുതൽ 66800 രൂപവരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Kerala Police Constable Driver Recruitment 2024 Selection Procedure
2. ഫിസിക്കൽ
3. ഷോർട്ട് ലിസ്റ്റിംഗ്
4. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
5. വ്യക്തിഗത ഇന്റർവ്യൂ
How to Apply Kerala Police Constable Driver Recruitment 2024?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2025 ജനുവരി 1 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '427/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.