സേനയിൽ കോൺസ്റ്റബിൾ ജോലി ഒഴിവുകൾ | ITBP Recruitment 2025

ITBP Recruitment 2025: Indo Tibetan Boarder Applications are invited for latest vacancies. interested
ITBP Recruitment 2025
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോ-ടിബറ്റന്‍ ബോർഡർ പോലീസ് ഫോഴ്സിലേക്ക് (ഐ.ടി.ബി.പി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍, കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2025 ജനുവരി 22 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയപരിധി. വിശദ വിവരങ്ങള്‍ താഴെ.

ITBP Recruitment 2025 Vacancy Details

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് 51 ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ ഒഴിവുകളാണ് ഉള്ളത്.
• ഹെഡ്കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്): 07
• കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്): 44

ITBP Recruitment 2025 Age Limit Details

18 വയസ്സ് മുതൽ 25 വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്.

ITBP Recruitment 2025 Salary Details

  • ഹെഡ്കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്): 25,500-81,100
  • കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്): 21,700-69,100

ITBP Recruitment 2025 Educational Qualification

ഹെഡ്കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്): 
i) 10+2 പാസ്സ്.
ii) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മോട്ടോർ മെക്കാനിക്കിൽ സർട്ടിഫിക്കറ്റ്, ഒരു പ്രശസ്ത വർക്ക്ഷോപ്പിലെ ട്രേഡിൽ കുറഞ്ഞത് 03 വർഷത്തെ പ്രായോഗിക പരിചയം അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 03 വർഷത്തെ ഡിപ്ലോമ.
• കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്)
i) മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സ്; ഒപ്പം
ii) അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) സർട്ടിഫിക്കറ്റ്; അല്ലെങ്കിൽ
iii) അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പരിചയം.

Selection Procedure

കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

Application Fees

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല.

How to Apply ITBP Recruitment 2025?

ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitment.itbpolice.nic.in സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ വിവരങ്ങളുമറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. യോഗ്യതയുള്ളവർ ഓഗസ്റ്റ് അഞ്ചിനു മുൻപ് അപേക്ഷകൾ സബ്മിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs