അഗ്നിപഥ് മുഖേന ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നു. അഗ്നിവീർ വായു എന്നതാണ് ഇന്ത്യൻ എയർഫോഴ്സി ലേക്കുള്ള തസ്തികയുടെ പേര്. സ്ത്രീകൾക്കും റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2025 ജനുവരി 7 മുതൽ ജനുവരി 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാം എന്നും, അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും താഴെ വിശദമായി നൽകിയിട്ടുണ്ട് അവ പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു.
Salary Details for Agniveer Vayu Recruitment 2025
Age Limit Details
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2005 ജനുവരി 1 നും 2008 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
Educational Qualifications
› അപേക്ഷകർ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റർ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ
› സർക്കാർ അംഗീകൃത പോളിടെക്നിക് സ്ഥാപനത്തിൽ നിന്നും 50 ശതമാനം മാർക്കോടെ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി) അല്ലെങ്കിൽ
› രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് അതോടൊപ്പം ഫിസിക്സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം (വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി)
ശാരീരിക യോഗ്യതകൾ
- ഉയരം: 152 സെന്റീമീറ്റർ, വനിതകൾക്ക് 152 സെന്റീമീറ്റർ.
- ചെസ്റ്റ്: മിനിമം 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
- തൂക്കം: ഉയരത്തിന് ആനുപാതികമായി
- കേൾവി: ഉദ്യോഗാർഥിക്ക് സാധാരണ കേൾവിശക്തി ഉണ്ടായിരിക്കണം
- പല്ല്: ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14 ഡെന്റൽ പോയിന്റ്കളും ഉണ്ടായിരിക്കണം
- ആരോഗ്യം: ഉദ്യോഗാർത്ഥികൾ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. വൈകല്യങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല.
Application Fees
How to Apply?
› അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ് അല്ലെങ്കിൽ വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതി)
› അപ്‌ലോഡ് ചെയ്യേണ്ട മറ്റ് രേഖകൾ👇
› ഇത്രയും രേഖകൾ നൽകിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാൻ ആയി അടുത്തുള്ള കോമൺ സർവീസ് സെന്റർ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ സമീപിക്കാം
› ഇന്ത്യൻ വ്യോമസേന ഔദ്യോഗിക വിജ്ഞാപനം താഴെ നൽകുന്നു.