സംസ്ഥാന സർക്കാരിന്റെ ഫയർ & റെസ്ക്യൂ വിഭാഗത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ ട്രെയിനീ തസ്തിയിലേക്ക് PSC വഴി ഓൺലൈൻ വൺ ടൈം രെജിസ്ട്രേഷൻ ചെയ്ത ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 15 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.
Fire and Rescue Driver Recruitment 2025 Vacancy Details
ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ (ട്രെയിനീ) തസ്തികയിലേക്ക് മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. വനിതകളും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.
Fire and Rescue Driver Recruitment 2025 Age Limit Details
18 മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥി 1998 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതിയിൽ നിന്നും മത പരിവർത്തനം ചെയ്യപ്പെട്ടവർക്കും പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
Fire and Rescue Driver Recruitment 2025 Educational Qualifications
ഈ ജോലിക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത പ്ലസ് ടു തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയുള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും.
ഹെവി പാസഞ്ചർ വാഹനങ്ങളോ ഹെവി ഗുഡ്സ് വാഹനങ്ങളോ ഓടിക്കുന്നതിന് എൻഡോഴ് സ്മെന്റ് ഉൾപ്പെടെ നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.
ഫിസിക്കൽ
മതിയായ സ്കൂൾ വിദ്യാഭ്യാസത്തിന് പുറമേ അപേക്ഷകർ താഴെ നൽകിയിരിക്കുന്ന ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.
For General Candidates | For SC/ST Candidates | |
---|---|---|
Height (bare foot) | 165 cms | 160 cms |
Weight | 50 Kgs | 48 Kgs |
Chest | 81 cms | 76 cms |
Chest Expansion | 5 cms | 5 cms |
Physical Efficiency Test
Events | Minimum Standards of Efficiency |
---|---|
100 Metres Run | 14 Seconds |
High Jump | 132.20 cm |
Long Jump | 457.20 cm |
Putting the Shot (7264 gms) | 609.60 cM |
Throwing the Cricket Ball | 6096 cm |
Rope Climbing (only with hands) | 365.80 cm |
Pull ups or chinning | 8 times |
1500 Metres Run | 5 Minutes & 44 seconds |
Fire and Rescue Driver Recruitment 2025 Salary Details
ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഡ്രൈവർ ട്രെയിനി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ₹27,900 – ₹63,700 വരെ മാസ ശമ്പളം ഉണ്ടാവും.
How to Apply and Selection Process
› ആദ്യം തന്നെ ഉദ്യോഗാർഥികൾ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം.
› രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം ഈ നോട്ടിഫിക്കേഷന്റെ ലിങ്കിൽ apply now കൊടുക്കുക.
› ലേറ്റസ്റ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. കൂടാതെ ഫോട്ടോയുടെ കീഴിൽ പേരും ഡേറ്റും ഉണ്ടാവണം.
› അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് ഔട്ട് എടുക്കുക. കാറ്റഗറി നമ്പർ 472/2025
› അപേക്ഷ ഫീസ് ഇല്ല.
› എഴുത്തു പരീക്ഷ/OMR ടെസ്റ്റ് എന്നീ പരീക്ഷകൾ നടത്താൻ വേണ്ടിയുള്ള ഒരു കൺഫർമേഷൻ എഴുതി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് പരീക്ഷയുടെ 15 ദിവസം മുമ്പായി വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്.
› എല്ലാ രേഖകളും ആവശ്യപെടുമ്പോൾ സമർപ്പിക്കേണ്ടതാണ്.
› ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ 4 മാസത്തെ ട്രെയിനിങ് പൂർത്തിയാക്കേണ്ടതാണ്. ശേഷമാവും നിയമനം ലഭിക്കുക.
› ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2025 ജനുവരി 15, 12 AM