CSEB Recruitment 2024: കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വീണ്ടും ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്ട്ടറി തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലേയും സഹകരണ ബാങ്കുകളിൽ ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷിക്കുക. നിങ്ങളുടെ തൊട്ടടുത്തുള്ള സഹകരണ ബാങ്കുകളിലും ഒഴിവുകൾ ഉണ്ടായേക്കാം.
Job Details
- സ്ഥാപനം : Kerala State Co-Operative Service Examination Board
- ജോലി തരം : Banking Job
- ആകെ ഒഴിവുകൾ : 289
- ജോലിസ്ഥലം : കേരളത്തിലുടനീളം
- പോസ്റ്റിന്റെ പേര് : --
- അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2024 നവംബർ 11
- അവസാന തീയതി : 2024 ജനുവരി 10
- ഔദ്യോഗിക വെബ്സൈറ്റ് : www.csebkerala.org
CSEB Recruitment 2024 Vacancy Details
കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 289 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയുടെ പേര് | ഒഴിവുകൾ |
---|---|
സെക്രട്ടറി | 03 |
അസിസ്റ്റൻ്റ് സെക്രട്ടറി | 07 |
ജൂനിയർ ക്ലർക്ക് | 262 |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | 01 |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | 07 |
ടൈപ്പിസ്റ്റ് | 01 |
Category Number
തസ്തികയുടെ പേര് | കാറ്റഗറി നമ്പർ |
---|---|
സെക്രട്ടറി | 11/2024 |
അസിസ്റ്റൻ്റ് സെക്രട്ടറി | 12/2024 |
ജൂനിയർ ക്ലർക്ക് | 13/2024 |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | 14/2024 |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | 15/2024 |
ടൈപ്പിസ്റ്റ് | 16/2024 |
CSEB Recruitment 2024 Age Limit Details
› 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
› പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും.
› കൂടാതെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തികൾക്ക് അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട അവരുടെ കുട്ടികൾക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും.
› മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും, വിമുക്തഭടൻ മാർക്കും 3 വർഷത്തെ ഇളവ് ലഭിക്കും.
› വികലാംഗർക്ക് 10 വർഷത്തെ ഇളവും, വിധവകൾക്ക് 5 വർഷത്തെ ഇളവും ലഭിക്കുന്നതാണ്.
CSEB Recruitment 2024 Educational Qualifications
1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
› കേരള/ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
› ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തിപരിചയം.
2. ജൂനിയർ ക്ലാർക്ക്/ കാഷ്യർ
› കാസർഗോഡ് ജില്ലയിൽ പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (JDC), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (JDC) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
› കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത് ബികോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
3. അസിസ്റ്റന്റ് സെക്രട്ടറി
› അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി/ എം എസ് സി അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികം ആയിട്ടുള്ളതും ആയ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബികോം ബിരുദം.
4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
› ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc
› മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
5. സെക്രട്ടറി
◉ HDC & BM ൽ ബിരുദം, അക്കൗണ്ടന്റായി ഏഴ് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ,
◉ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ അതിനു മുകളിലോ സഹകരണ ബാങ്കിൽ OR ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായി എം.കോം അല്ലെങ്കിൽ ബാങ്കിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും സഹകരണ യോഗ്യതയും ഉള്ള ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ അംഗത്വം. OR ബി.കോം (സഹകരണം) അക്കൌണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും.
ടൈപ്പിസ്റ്റ്/ ജൂനിയർ ടൈപ്പിസ്റ്റ്
CSEB Recruitment 2024 Salary Details
കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.
തസ്തികയുടെ പേര് | ശമ്പളം |
---|---|
സെക്രട്ടറി | Rs.23310 – Rs.69250/- |
അസിസ്റ്റൻ്റ് സെക്രട്ടറി | Rs.15320- Rs.66470/- |
ജൂനിയർ ക്ലർക്ക് | Rs.8750- Rs.51650/- |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | Rs.23310- Rs.68810/- |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | Rs.16890- Rs.46830/- |
ടൈപ്പിസ്റ്റ് | 18,300 - 46,830/- |
(പ്രത്യേകം ശ്രദ്ധിക്കേണ്ടത് പല ബാങ്കുകളിലും ഓരോ തസ്തികയിലേക്കും വ്യത്യസ്തമായ ശമ്പളമാണ് നിൽക്കുന്നത്.മുകളിൽ നൽകിയിരിക്കുന്നത്ഒരു സൂചകമായി മാത്രം കണക്കാക്കുക)
CSEB Recruitment 2024 Selection Procedure
കേരള സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ച് ആയിരിക്കും തിരഞ്ഞെടുപ്പ്.
CSEB Recruitment 2024 Application Fees
› പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപ മതി.
› ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
How to Apply CSEB Recruitment 2024?
› ഉദ്യോഗാർത്ഥികൾ ഏത് പോസ്റ്റിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ പോസ്റ്റിൽ വന്നിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് തനിക്ക് അതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് ഉറപ്പു വരുത്തുക.
› കേരള കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിന്റെ പരീക്ഷയ്ക്ക് ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിച്ചും മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
› കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ ഉണ്ട് അതുകൊണ്ടുതന്നെ നിങ്ങൾക്ക് അനുയോജ്യമായ ജില്ല തിരഞ്ഞെടുത്ത് അടുത്തുള്ള ബാങ്കിലേക്ക് അപേക്ഷിക്കുക.
› അപേക്ഷകൾ 2025 ജനുവരി 10 വരെ സ്വീകരിക്കും.