നോർത്ത് വെസ്റ്റേൺ റെയിൽവേ അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central Govt അതുപോലെ RRB Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
North Western Railway Recruitment 2024 - Job details
• വിജ്ഞാപന നമ്പർ : 05/2024(NWR/AA)
• പോസ്റ്റ് : ട്രേഡ് അപ്രെന്റിസ്
• ജോലി തരം : Central Govt
• റിക്രൂട്ട്മെന്റ് തരം : ട്രെയിനിങ്
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2024 നവംബർ 10
• അവസാന തീയതി : 2024 ഡിസംബർ 10
North Western Railway Recruitment 2024 - Vacancy Details
നോർത്ത് വെസ്റ്റേൺ റെയിൽവേ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 1781 ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഡിവിഷനുകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
ഡിവിഷൻ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
DRM Office, Ajmer | 440 |
DRM Office, Bikaner | 482 |
DRM Office, Jaipur | 532 |
DRM Office, Jodhpur | 67 |
B.T.C. Carriage, Ajmer | 99 |
B.T.C. LOCO, Ajmer | 69 |
Carriage Workshop, Bikaner | 32 |
Carriage Workshop, Jodhpur | 70 |
North Western Railway Recruitment 2024 - Age Limit Details
› 15 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും മുകളിൽ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
› മറ്റു സർക്കാർ സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
North Western Railway Recruitment 2024 - Educational Qualifications
› അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടു കൂടി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിജയം
› ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT സർട്ടിഫിക്കറ്റ് (ITI). ഓരോ ട്രേഡും ആവശ്യമായ ഐടിഐ യോഗ്യതയും താഴെ നൽകുന്നു
North Western Railway Recruitment 2024 - Salary Details
കേന്ദ്രസർക്കാരിന്റെ അപ്പ്രെന്റിസ് ആക്ട് അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റെപ്പ്മെന്റ് (പാരിതോഷികം) ലഭിക്കും.
Application Fees Details
› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് : 100/- രൂപ
› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല
› അപേക്ഷിക്കുന്ന സമയത്ത് ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
How to Apply North Western Railway Recruitment 2024?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2024 ഡിസംബർ 10 വരെ സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും.
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക.
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.