Milma Recruitment 2024: Walk In Interview for Assistant Dairy Officer Vacancies

MILMA Recruitment 2024: Walk in interview for Thiruvananthapuram regional Co-operative milk producers Union Limited assistant veterinary officer, juni

മിൽമ അസിസ്റ്റന്റ് ഡയറി ഓഫീസർ പോസ്റ്റിലേക്ക് പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്  അസിസ്റ്റന്റ് ഡയറി ഓഫീസർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 7 നാണ് ഇന്റർവ്യൂ. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

അസിസ്റ്റന്റ് ഡയറി ഓഫീസർ

› ഇന്റർവ്യൂ: 2024 നവംബർ 7ന്, രാവിലെ 10:30 മുതൽ 12:30 വരെ
› ഒഴിവുകൾ: തിരുവനന്തപുരം (02)
› ശമ്പളം: 43,500/-
› വിദ്യാഭ്യാസ യോഗ്യത:  ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിടെക് ഡിഗ്രി. 2 വർഷത്തെ പ്രവൃത്തിപരിചയം.

Age Limit Details

 40 വയസ്സ് വരെയാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. 2024 ജനുവരി 1 അനുസരിച്ച് പ്രായപരിധി കണക്കാക്കും.

 പട്ടികജാതി-പട്ടികവർഗ/ ഒബിസി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

How to Apply?

➤ യോഗ്യതയുള്ളവരും താല്പര്യമുള്ള വരുമായ ഉദ്യോഗാർത്ഥികൾ നിശ്ചിത തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
➤ മുകളിൽ നൽകിയിരിക്കുന്ന പൂർണമായ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അഭിമുഖത്തിന് ഹാജരായാൽ മതി.
➤ അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം - 695 004
➤ അഭിമുഖത്തിന് വരുമ്പോൾ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും  അതിന്റെ പകർപ്പും കൊണ്ടുവരേണ്ടതാണ്.
➤ കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ കയ്യിൽ കരുതുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs