കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി നേടാം | IIMK Recruitment 2024

IIMK Recruitment 2024! Join the prestigious Indian Institute of Management Kozhikode with new job opportunities. Check eligibility and apply for IIMK
1 min read
IIMK Recruitment 2024

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2024 നവംബർ 14 വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

◐ തസ്തിക: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIM) ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തികച്ചും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.

◐ ശമ്പളം: ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,300 രൂപ ശമ്പളമായി ലഭിക്കും കൂടാതെ 300 രൂപ ടെലഫോൺ അലവൻസായി അനുവദിക്കുന്നതാണ്.
◐ പ്രായപരിധി: പരമാവധി 35 വയസ്സ് വരെയുള്ളവർക്കാണ് അവസരം.
◐ യോഗ്യത: വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
  • കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് അഭിലഷണീയം.
  • പരിചയം: ഒന്ന്-രണ്ട് വർഷത്തെ ഡാറ്റാ എൻട്രി പരിചയം അഭികാമ്യം.
  • ടൈപ്പിംഗിലെ പ്രാവീണ്യം: സാധാരണയായി മിനിറ്റിൽ 25- 30 വാക്കുകളുടെ കുറഞ്ഞ ടൈപ്പിംഗ് വേഗത.
  • MS ഓഫീസ് (വേഡ്, എക്സൽ മുതലായവ), ഡാറ്റാ എൻട്രി സോഫ്റ്റ്‌വെയർ, അടിസ്ഥാന കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ എന്നിവയിലെ കമ്പ്യൂട്ടർ പ്രാവീണ്യം.
  • ഇൻ്റർനെറ്റ്, ഇമെയിൽ എന്നിവയെ കുറിച്ചുള്ള അടിസ്ഥാന അറിവ്.
◐ ഒഴിവുകൾ: ആകെ 1 ഒഴിവാണ് ഇപ്പോൾ നിലവിലുള്ളത്.

◐ തിരഞ്ഞെടുപ്പ് പ്രക്രിയ: ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

◐ അപേക്ഷിക്കേണ്ട വിധം: യോഗ്യതയുള്ളവർ 2024 നവംബർ 14 നു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത്സ്വയം സാക്ഷ്യപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസ്, പരിചയം, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിച്ച തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാക്കണം.

ഇതുവരെ കമ്പ്യൂട്ടറിനെ കുറിച്ചോ ടൈപ്പിംഗിനെ കുറിച്ചോ യാതൊരുവിധ ഐഡിയയും ഇല്ലേ? 25% ഓഫറിൽ ഇപ്പോൾ ഡാറ്റാ എൻട്രി കോഴ്സ് പഠിക്കാം.

Get it Now

You may like these posts

Post a Comment