സെൻട്രൽ ഗവൺമെന്റിന് കീഴിൽ വരുന്ന ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSL) ലാബ് ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒരു റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പരമാവധി 10 ദിവസം മാത്രമേ അപേക്ഷിക്കാനുള്ള സമയം നൽകുകയുള്ളൂ.
യോഗ്യതയുള്ളവർക്ക് നവംബർ 10 അർദ്ധരാത്രി പന്ത്രണ്ട് മണിവരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. ലാബ് ഹെൽപ്പർ പോസ്റ്റിലേക്ക് 8 ഒഴിവുകൾ ആണ് ഉള്ളത്. താൽക്കാലിക നിയമനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Also Read: നീന്താൻ അറിയുന്നവർക്ക് IIM-ലിൽ അവസരം
Vacancy Details
ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSL) 8 ലാബ് ഹെൽപ്പർ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്.
Age Limit Details
ഇൻ്റർവ്യൂ തീയതി പ്രകാരം 35 വയസ്സിൽ കൂടരുത്.
Educational Qualification
പത്താം ക്ലാസ്. ഫുഡ് പ്രൊഡക്ഷൻ/ ബേക്കറി ആൻഡ് കൺഫെക്ഷനറി/എഫ്&ബി/ അക്കമഡേഷൻ/ഫ്രണ്ട് ഓഫീസ്/ ഹൗസ് കീപ്പിംഗ് എന്നിവയിൽ ഒരു വർഷം അല്ലെങ്കിൽ ഒന്നര വർഷത്തെ ട്രേഡ് ഡിപ്ലോമ കോഴ്സ്.
അല്ലെങ്കിൽ
ഏതെങ്കിലും ഹോട്ടലിൽ നിന്ന് 2 വർഷം/1 ½ വർഷം/1 വർഷത്തെ അപ്രൻ്റീസ്ഷിപ്പ്.
Salary Details
ജോലി ലഭിക്കുന്നവർക്ക് മാസം 21927 രൂപയാണ് ശമ്പളം ലഭിക്കുക.
Application Fees
590 രൂപയാണ് അപേക്ഷ ഫീസ്. UR/ OBC വിഭാഗത്തിൽ പെട്ടവർ മാത്രമാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് വരുമ്പോൾ വൺ ടൈം രജിസ്ട്രേഷൻ ചെയ്തു അപേക്ഷ ഫീസ് അടച്ചതിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.
Interview
✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
✦ യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ 10 ന് മുൻപ് വൺ ടൈം രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക.
✦ പരീക്ഷ ഇല്ലാതെ നേരിട്ടുള്ള ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
✦ നവംബർ 12 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഇന്റർവ്യൂ.
Location: Delhi Institute of Hotel Management & Catering Technology,Lajpat Magar-IV, New Delhi 110024
✦ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.