എയർപോർട്ടിൽ കാർഗോ ചെക്ക് ചെയ്യുന്ന ജോലി നേടാം | AAICLAS Recruitment 2024 | Airport Jobs

Chief Instructor (DGR), Instructors (DGR) & Security Screener (Fresher) on Fixed Term Basis for a period of three years as per the details given below
AAICLAS Recruitment 2024 | Airport Jobs
AAI കാർഗോ ലോജിസ്റ്റിക്‌സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ (AAICLAS) 274 സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകൾ. യോഗ്യതയുള്ളവർക്ക് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദമായ റിക്രൂട്ട്മെന്റ് യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

AAI Recruitment 2024 Vacancy Details

AAI കാർഗോ ലോജിസ്റ്റിക്‌സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ (AAICLAS) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് സെക്യൂരിറ്റി സ്ക്രീനർ പോസ്റ്റിലേക്ക് 274 ഒഴിവുകളാണ് ഉള്ളത്.

AAI Recruitment 2024 Educational Qualifications

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60% ശതമാനം മാർക്കോടെ ഡിഗ്രി നേടിയവർക്ക് അപേക്ഷിക്കാം. SC/ ST വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.

AAI Recruitment 2024 Salary Details

സെക്യൂരിറ്റി സ്ക്രീനർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം മാസം 30,000 രൂപയും, രണ്ടാം വർഷം 32000 രൂപയും, മൂന്നാം വർഷം 34000 രൂപയും ശമ്പളമായി ലഭിക്കും. ശമ്പളത്തിന് പുറമെ TA/DA/Lodging & Bording (ടൂർ ഡെപ്യൂട്ടേഷൻ ആണെങ്കിൽ) ത്രീ ടയർ എസി റെയിൽ നിരക്കിന് തുല്യമായിരിക്കും.

AAI Recruitment 2024 Age Details

27 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 നവംബർ 1 അനുസരിച്ച് കണക്കാക്കും. പിന്നോക്ക വിഭാഗക്കാർക്ക് വയസ്സിളവിന് അർഹതയുണ്ട്. 

Application Fees

UR/ OBC വിഭാഗക്കാർക്ക് 750 രൂപയും, SC/ ST/ EWS / വനിതാ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

How to Apply AAI Recruitment 2024?

› താല്പര്യമുള്ള ഉദ്യോഗാർഥികൾ AAI യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.aaiclas.aero സന്ദർശിച്ചു അപേക്ഷ നൽകുക.
› Careers എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം നോട്ടിഫിക്കേഷൻ വായിച്ചു അപേക്ഷിക്കുക.
› ഉപയോഗിക്കുന്ന ഇമെയിൽ ഐഡി അത്പോലെ തന്നെ മൊബൈൽ നമ്പർ എന്നിവ കൃത്യമായി കൊടുക്കുക.
› അപേക്ഷ നൽകാൻ ആവശ്യമായവ 
ഓൺലൈൻ അപേക്ഷാ ഫോമിനൊപ്പം ഇനിപ്പറയുന്നവ മാത്രം അറ്റാച്ചുചെയ്യണം: - 
  1. മെട്രിക്കുലേഷൻ / ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകൾ 
  2. ബിരുദ സർട്ടിഫിക്കറ്റ് / ബിരുദം അല്ലെങ്കിൽ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് 
  3. ബിരുദ മാർക്ക്- ഷീറ്റ് 
  4. ജാതി/വിഭാഗം സർട്ടിഫിക്കറ്റ് (എന്തെങ്കിലും ഉണ്ടെങ്കിൽ) 
  5. ആധാർ കാർഡ് പകർപ്പ് 
  6. അപേക്ഷാ ഫോമിൽ അടുത്തിടെയുള്ള ഒരു പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ അറ്റാച്ചുചെയ്യുക 
  7. അപേക്ഷാ ഫീസ് (ഓൺലൈൻ) 
  8. ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (പരമാവധി 20 കെബി വലുപ്പം) 
  9. സ്കാൻ ചെയ്ത ഒപ്പ് (പരമാവധി 20 കെബി വലുപ്പം)

 കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കൂ.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs