പത്താം ക്ലാസ് ഉള്ളവർക്ക് കേരള ടൂറിസം വകുപ്പിൽ സ്ഥിര ജോലി അവസരം: ശമ്പളം 43600 വരെ | Kerala Tourism Recruitment 2024

Apply for Kerala Tourism Recruitment 2024! Kerala Tourism Development Corporation Limited invites applications for Store Keeper positions. Check eligi
Kerala Tourism Recruitment 2024

Kerala Tourism Recruitment 2024: കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സ്റ്റോർ കീപ്പർ പോസ്റ്റിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി അപേക്ഷിക്കാം.

 താല്പര്യമുള്ളവർക്ക് ഡിസംബർ 4 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഈ അവസരം ഉപകാരപ്പെടും എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു നൽകുക.

Vacancy Details for Kerala Tourism Recruitment 2024?

 കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി പ്രസിദ്ധീകരിച്ച ഓഫീഷ്യൽ വിജ്ഞാപനം അനുസരിച്ച് സ്റ്റോർ കീപ്പർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാം.

Age Limit Details Kerala Tourism Recruitment 2024

18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

 മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി അല്ലെങ്കിൽ പട്ടിക വിഭാഗത്തിൽ ഉള്ളവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualification Kerala Tourism Recruitment 2024

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.

Salary Details Kerala Tourism Recruitment 2024

കേരള ടൂറിസം വകുപ്പ് റിക്രൂട്ട്മെന്റ് വഴി സ്റ്റോർ കീപ്പർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 19,000 രൂപ മുതൽ 43,600 രൂപ വരെയാണ് ശമ്പളം ലഭിക്കുക.

Kerala Tourism Recruitment 2024 Selection Procedure

  • ഒഎംആർ പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ 

How to Apply Kerala Tourism Recruitment 2024?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന് ക്ലിക്ക് ചെയ്ത് '377/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs