സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കൽ സ്റ്റോറിലും നിലവിലുള്ള ഒഴിവിലേക്ക് ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തിപരിചയവുമുള്ള ഫാർമസിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
താല്പര്യമുള്ളവർ തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒക്ടോബർ മൂന്നിന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയത്ത് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.
മൾട്ടി ടാസ്‌ക് പ്രൊവൈഡർ- ഇന്റർവ്യു
തിരുവഞ്ചൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് ഒക്ടോബർ നാലിന് രാവിലെ 11ന് വാക്- ഇൻ- ഇന്റർവ്യു നടക്കും. ഒരു വർഷത്തെ കരാർ നിയമനം. എട്ടാം ക്ലാസാണ് യോഗ്യത. വയോജനസംരക്ഷണത്തിൽ താൽപര്യവും സേവനതൽപരതയുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കോഴ്സ് പാസായവവർക്ക് മുൻഗണന. ഫോൺ: 0481-2770430
ലൈബ്രറേറിയൻ ഒഴിവ്
പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2024-25 അധ്യയന വർഷം ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രേറിയൻ സയൻസിൽ ഡിഗ്രി, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയവുമാണ് യോഗ്യത.
സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഒക്ടോബർ മൂന്നിന് രാവിലെ 11 ന് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ; 0460 2996794, 9496284860