Samagra Shiksha Kerala Recruitment 2024 | കോര്‍ഡിനേറ്റര്‍മാരുടെ നിയമനം; ഇന്റര്‍വ്യൂ 15 ന്

Apply for the latest Samagra Shiksha Kerala Recruitment 2024 opportunities. Explore various teaching and non-teaching vacancies, eligibility criteria,
Samagra Shiksha Kerala Recruitment 2024

കോഴിക്കോട് ജില്ല

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ 22 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Eligibility Criteria

യോഗ്യത: എംബിഎ/എംഎസ്ഡബ്ല്യു/ബി എസ് സി അഗ്രികള്‍ച്ചര്‍/ ബിടെക്. പ്രായപരിധി 20-35. പ്രതിമാസ വേതനം 25000 രൂപ. താല്പര്യമുള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഇ-മെയില്‍ വഴിയോ ഒക്ടോബര്‍ 14 ന് വൈകീട്ട് നാല് മണിക്കകം ലഭ്യമാക്കണം. അപേക്ഷകര്‍ ഈസ്റ്റ് നടക്കാവിലെ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ ഓഫീസില്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീന്തൽ കുളത്തിന് സമീപം) ഒക്‌ടോബര്‍ 15 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം.
വിലാസം: ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷ കേരളം 'അക്ഷജം', ഈസ്റ്റ് നടക്കാവ്, കോഴിക്കോട് - 673006.
ഫോണ്‍: 0495-2961441, ഇ-മെയില്‍: ssakozhikode@gmail.com

മലപ്പുറം ജില്ല

കേരളത്തിലെ പത്താം തരം പാസായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യ ത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു.

എംബിഎ/എംഎസ്ഡബ്ല്യൂ/ബിഎസ്സി അഗ്രികള്‍ച്ചര്‍/ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 20 നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഒക്ടോബര്‍ 15-ന് രാവിലെ 10.30-ന് സമഗ്ര ശിക്ഷ കേരളം, മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946729718

3. വയനാട് ജില്ല

സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 6 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്കാണ് യോഗ്യത.ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14 നകം സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. പ്രായപരിധി 20 നും 35 നും മധ്യേ. ഒക്ടോബര്‍ 15 ന് രാവിലെ 11 ന് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍- 04936-203338.

4. പാലക്കാട്‌ ജില്ല

കേരളത്തിലെ പത്താംതരം പാസായ വിദ്യാർഥികൾക്ക് തൊഴിൽ അഭിരുചിയും വിവിധ തൊഴിൽ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്കിൽ സെന്റർ കോർഡിനേറ്റർമാരുടെ നിയമനത്തിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം.

 എം.ബി.എ / എം.എസ്.ഡബ്ലു / ബി.എസ്.സി അഗ്രികൾച്ചർ / ബി.ടെക് എന്നിവയാണ് യോഗ്യത. പ്രായപരിധി 20-35 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ സമഗ്ര ശിക്ഷ കേരളയുടെ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒക്ടോബർ 15ന് രാവിലെ 10 മണിക്ക് ബി.ആർ.സി പറളി (ഗവൺമെന്റ് യു.പി സ്കൂൾ എടത്തറ) യിൽ വച്ച് ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0491 2505995.

5. ഇടുക്കി ജില്ല

സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ല യിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്ക് സ്കിൽ കോ-ഓർഡിനേറ്റർമാരെ ആവശ്യമുണ്ട്. പതിനൊന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എംബിഎ/ എംഎസ്ഡബ്ല്യൂ/ബിഎസ് സി (അഗ്രി)/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 25000 രുപ.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ സഹിതം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ സമഗ്ര ശിക്ഷാ ഇടുക്കി, ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ട്, തൊടുപുഴ ഈസ്റ്റ് പി.ഒ 685585 എന്ന വിലാസത്തിൽ ഒക്ടോബർ 15 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 -226991.

6. കോട്ടയം ജില്ല

കോട്ടയം: എസ്.എസ്.കെയുടെ നേത്വത്വത്തിൽ ജില്ലയിലെ 15 ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലെ സ്‌കിൽ സെന്റർ കോ- ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എം.ബി.എ./എം.എസ്. ഡബ്ല്യു/ബി.എസ്.സി (അഗ്രികൾച്ചർ)/ബി.ടെക്. പ്രായപരിരി 20-35 വയസ്സ.്നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 16ന് രാവിലെ 10 മണിക്ക് കോട്ടയം വയസ്‌കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9961581184.

കോട്ടയം: സമഗ്രശിക്ഷ കേരള (എസ്.എസ്.കെ.) കോട്ടയം ജില്ലയിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി. ട്രെയിനർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന സ്ഥിരം അധ്യാപകർക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. അപേക്ഷ, ബയോഡേറ്റ, ഫോം നമ്പർ 144 (കെ.എസ്.ആർ പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ) ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിരാക്ഷേപപത്രം എന്നിവ സഹിതം അപേക്ഷകൾ 2024 ഒക്ടോബർ 25ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി സമഗ്രശിക്ഷ കേരളം കോട്ടയം ജില്ലാ കാര്യാലയത്തിൽ നൽകണം. ഫോൺ:0481 2581221.

7. കണ്ണൂർ ജില്ല

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യൂ/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ 35 വയസ് വരെ. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, കോപ്പി സഹിതം ഒക്ടോബർ 14 ന് രാവിലെ 10.30 ന് സമഗ്രശിക്ഷാ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972707993.

8. തിരുവനന്തപുരം ജില്ല

സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 വർഷം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ സ്കിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ 23 ഒഴിവുകൾ ഉണ്ട്. എംസിഎ / എംഎസ്ഡബ്ല്യു / ബിഎസ്‌സി (അഗ്രികൾച്ചർ, ബി.ടെക്) എന്നിവയാണ് യോഗ്യത. 

ശമ്പളം 25000 രൂപ. വിശദവിവരങ്ങൾക്ക് www.ssakerala.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഒക്ടോബർ 14 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ചാല ഗവൺമെന്റ് ഗേൾസ് എച്ച്.എസ് കോമ്പൗണ്ടിലെ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs