Prisons and Correctional Service Blacksmith Instructor Recruitment 2024 - Apply Online

Apply now for the Prisons and Correctional Service Blacksmith Instructor Recruitment 2024. Join a rewarding career in corrections, shaping skills in b
Prisons and Correctional Service Blacksmith Instructor Recruitment 2024 - Apply Online
പ്രിസൻസ് ആൻഡ് കറക്ഷൻ സർവീസ് വകുപ്പ് ബ്ലാക്ക് സ്മിതി ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള സർക്കാരിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യതയുള്ളവർക്ക് ഒക്ടോബർ 30 ബുധനാഴ്ച രാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.

Vacancy Details

ബ്ലാക്ക് സ്മിതി ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. സ്ത്രീകൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

Age Limit Details

18 വയസ്സ് മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1985 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

Educational Qualifications

1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
2.ബ്ലാക്ക് സ്മിതി ട്രേഡിലുള്ള ഐടിഐ സർട്ടിഫിക്കറ്റ് 

Salary Details 

 26500 രൂപ മുതൽ 60,700 രൂപ വരെയാണ് മാസം ശമ്പളം.

How to Apply?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 333/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2024 ഒക്ടോബർ 30 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs