Milma Recruitment 2024 - Walk in Interview for Marketing Promoter Vacancies

Milma Recruitment 2024 - Walk in Interview for Marketing Promoter Vacancies. Milma Recruitment 2024 - Walk in Interview for Marketing Promoter Vacanci
Milma Recruitment 2024 Marketing Promoter
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴയിൽ ആകർഷകമായ ഇൻസെന്റീവ് വ്യവസ്ഥയിൽ മിൽമ കാലി തീറ്റ ടാർഗറ്റ് പ്രകാരം വിപണനം നടത്തുന്നതിന് മാർക്കറ്റിംഗ് പരിചയവും കഴിവും ഉള്ളവരെ ആവശ്യമുണ്ട്. ഒക്ടോബർ 22, 23 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Vacancy Details

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. മാർക്കറ്റിംഗ് പ്രൊമോട്ടർ പോസ്റ്റിലേക്കായിരിക്കും നിയമനം.

Age Limit

45 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം.

Educational Qualification

അഭികാമ്യം
• ഏതെങ്കിലും വിഷയത്തിൽ ബിരുദം.
• കാലിത്തീറ്റ വിപണനത്തിലോ, മിൽമയുമായുള്ള അനുബന്ധ മേഖലകളിലോ പ്രവർത്തിപരിചയമുള്ളവർ.
• കുറഞ്ഞത് ഒരു വർഷം ഏതെങ്കിലും കമ്പനിയുടെ മാർക്കറ്റിംഗ് അല്ലെങ്കിൽ സെയിൽസ് വിഭാഗത്തിൽ ഫീൽഡ് വർക്ക്‌ ചെയ്തുള്ള പരിചയം.
നിർബന്ധം 
• ടു വീലർ/ ഫോർ വീലർ ഓടിക്കുന്നതിലുള്ള ലൈസൻസ്.
• അതാത് ജില്ലയിൽപെട്ടവർക്ക് മുൻഗണന.

വ്യവസ്ഥകൾ

1. പട്ടണക്കാട്‌ കാലിത്തീറ്റ ഫാക്ടറിയുടെ പരിധിയില്‍ വരുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മില്‍മ കാലിത്തീറ്റ ഓര്‍ഡറുകള്‍ ടാർഗറ്റ് പ്രകാരം എടുത്ത്‌ സമയബന്ധിതമായി: ഫാക്ടറിക്ക്‌ ഇന്‍ഡന്റ്‌ നല്‍കുവാന്‍ പ്രൊമോട്ടര്‍ പ്രാപ്തരായിരിക്കണം.

2. തെരെഞ്ഞെടുക്കുന്ന പ്രൊമോട്ടര്‍മാര്‍ നിര്‍ദ്ദിഷ്ട ജില്ലയിലെ ക്ഷീര സംഘങ്ങള്‍, ഫാം, ഗവ:/ പ്രൈവറ്റ്‌ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതാണ്‌.

3. ഓരോ മാസവും ഓര്‍ഡര്‍ നല്‍കുന്ന കാലിത്തീറ്റ ബാഗുകളുടെ എണ്ണം കണക്കാക്കി ഇൻസെന്റീവ് സ്ലാബ് -ല്‍ വ്യവസ്ഥ ച്ചെയ്യുന്ന പ്രകാരം പ്രൊമോട്ടര്‍ക്ട്‌ പ്രതിഫലം ലഭിക്കുന്നതാണ്‌.

4. പ്രൊമോട്ടര്‍ നേരിട്ട്‌ സമാഹരിക്കുന്ന ഓര്‍ഡറുകള്‍ ബില്ല്‌ ആകുന്ന പ്രകാരമേ

ഇന്‍സെന്റീവിനായി പരിഗണിക്കൂ.

5. പ്രൊമോട്ടര്‍മാരുടെ നിയമന കാലാവധി 1 വര്‍ഷത്തേക്കായിരിക്കും. ഇതില്‍ ആദ്യത്തെ മൂന്നുമാസം പരീക്ഷണാടിസ്ഥാനത്തിലും പ്രവൃത്തി വിജയകരമെന്ന്‌ കണ്ടാല്‍ കാലാവധി നീട്ടിനല്‍കുന്നത്‌ പരിഗണിക്കുന്നതുമായിരിക്കും.

6. പ്രൊമോട്ടര്‍ ആയി തെരെഞ്ഞെടുക്കപ്പെടുന്നപക്ഷം 500/- രൂപയുടെ മുദ്രപ്രതത്തില്‍ കേരള കോ-ഓപ്പറേറ്റീവ്‌ മില്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ അനുശാസിക്കുന്ന നിബന്ധനകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നത്‌ സംബന്ധിച്ചുള്ള എഗ്രിമെന്റ്‌ നല്‍കേണ്ടതാണ്‌.

7. പ്രൊമോട്ടറുടെ കഴിവും, പവൃത്തിയുടെ വിശകലനവും കമ്പനി സമയാസമയങ്ങളില്‍ നടത്തുന്നതാണ്‌.

8. പ്രൊമോട്ടര്‍മാര്‍ സമാഹരിക്കുന്ന ഇന്‍ഡെന്റുകള്‍ ബില്ല് ആകുന്ന മുറയ്ക്ക്‌ ബാഗുകളുടെ എണ്ണം കണക്കാക്കി നിശ്ചിത സ്ലാബ്‌ പ്രകാരമുള്ള പ്രതിഫലം
തൊട്ടടുത്ത മാസം അക്കൌണ്ടില്‍ ലഭിക്കുന്നതാണ്‌.

Interview

ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം പേര്‌, ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത,
പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌, ഡ്രൈവിംഗ്‌ ലൈസന്‍സിന്റെ പകര്‍പ്പ്‌ എന്നിവ സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തി ഇന്റര്‍വ്യൂ സമയത്ത്‌ ഹാജരാക്കേണ്ടതാണ്‌.

ഇന്റർവ്യൂ താഴെ പറയും തീയതികളില്‍ മില്‍മയുടെ പട്ടണക്കാട്‌ കാലിത്തീറ്റ
ഫാക്ടറിയില്‍ വെച്ച്‌ നടത്തുന്നതാണ്‌. (ചേര്‍ത്തല - എറണാകുളം റൂട്ടില്‍ തുറവുരിനും പൊന്നാംവെളിക്കും ഇടക്ക്‌ NH66 -ലാണ്‌ കാലിത്തീറ്റ ഫാക്ടറി സ്ഥിതി ചെയ്യുന്നത്‌).
  • ഇന്റർവ്യൂ - തിയ്യതി തിരുവനന്തപുരം, കൊല്ലം ജില്ല -- 22.10.2024 (ചൊവ്വ)
  • കോട്ടയം, ആലപ്പുഴ ജില്ല - 23.10.2024 (ബുധന്‍) (സമയം 10.00 AM -4.00 PM വരെ)
(കുടുതല്‍ വിവരങ്ങള്‍ക്ക്‌ 9847068809 എന്ന നമ്പരില്‍ ബന്ധപ്പെടുക.)

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs