തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ നിലവിലുള്ള ടെക്നിഷ്യൻ ഗ്രേഡ് II ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Job Details
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: N/A
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളത്തിലുടനീളം
• ആകെ ഒഴിവുകൾ: 02
• തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
• വിജ്ഞാപന തീയതി: 2024 ഒക്ടോബർ 21
• ഇന്റർവ്യൂ തീയതി: 2024 ഒക്ടോബർ 30
Vacancy Details
മിൽമ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രിഷ്യൻ), ടെക്നീഷ്യൻ ഗ്രേഡ് II (റഫ്രിജറേഷൻ) ഒഴിവുകളാണ് ഉള്ളത്.
Age Limit Details
2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
High Court of Kerala Recruitment 2024 - Apply Online for 159 Vacancies
Educational Qualifications
ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രിഷ്യൻ)
എസ്എസ്എൽസിയും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ യോഗ്യത ഉള്ളവരും ആയിരിക്കണം. കേരള ഗവൺമെന്റ് അംഗീകൃത അതോറിറ്റിയിൽ നിന്നും വയർമാൻ ലൈസൻസ് നേടിയിരിക്കണം. രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.
ടെക്നീഷ്യൻ ഗ്രേഡ് II (റഫ്രിജറേഷൻ)
• ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ അപ്പന്റിസ് പരിശീലനം.
• ഏതെങ്കിലും ഇൻഡസ്ട്രിയിൽ ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷത്തെ പരിചയം.
Salary Details
24000 രൂപയാണ് ശമ്പളം.
How to Apply MILMA TRCMPU Recruitment 2024?
⧫ യോഗ്യതയുള്ളവർ ഒക്ടോബർ 30ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ലിപ്തം, പത്തനംതിട്ട ഡയറി, നെരിയാപുരം പിഒ, മാമൂട്
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.