കേരള വെറ്റിനറി യൂണിവേഴ്സിറ്റിയിൽ പരീക്ഷയില്ലാതെ ജോലിനടാം | KVASU Recruitment 2024 - Walk in Interview for Assistant & Veterinary Officer Posts

KVASU Recruitment 2024: Attend walk-in interviews for Assistant & Veterinary Officer posts. Grab this chance to join KVASU. Check eligibility details
KVASU Recruitment 2024
കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. ഒക്ടോബർ 28, 29 തീയതികളിലാണ് ഇന്റർവ്യൂ. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. താൽപര്യമുള്ളവർ വായിച്ച് മനസ്സിലാക്കി ഇന്റർവ്യൂവിന് പോവുക.

അസിസ്റ്റൻ്റ്

ഒഴിവ്: 1 ( ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ, തിരുവാഴാംകുന്ന്)
യോഗ്യത: ബിരുദം
ശമ്പളം: 29,700 രൂപ (പ്രതിദിനം 1100 രൂപ നിരക്കിൽ)

 താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ Irst@kvasu.ac.in എന്ന ഈമെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 26 ന് മുൻപ് അയക്കേണ്ടതാണ്. ഇമെയിൽ വഴി അയക്കുമ്പോൾ സബ്ജക്ടായി "Application for Temporary engagement as Assistant" എന്ന് നൽകുക.

ഇൻ്റർവ്യു തീയതി: ഒക്ടോബർ 28
Interview Location: KERALA VETERINARY AND ANIMAL SCIENCES UNIVERSITY LIVESTOCK RESEARCH STATION THIRUVAZHAMKUNNU, P.O., PALAKKAD-678 601, KERALA

വെറ്ററിനറി ഓഫിസർ

ഒഴിവ്: 1 (യൂണിവേഴ്സിറ്റി വെറ്റിനറി ഹോസ്പിറ്റൽ & TVCC മണ്ണുത്തി)
യോഗ്യത:
1. വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് ബിരുദം.
2. KSVC/ VCI രജിസ്ട്രേഷൻ
അഭികാമ്യം: MVSc, പരിചയം
ശമ്പളം: 39,285 രൂപ
ഇൻ്റർവ്യു തീയതി: ഒക്ടോബർ 29
Interview Location: University Veterinary Hospital & TVCC, Mannuthy

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs