കൂടുംബശ്രി സംസ്ഥാന മിഷനില്‍ ഒഴിവുള്ള ഹരിതകര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍ (ആര്‍.പി) തസ്തികയിലേയ്ക്ക് ചുവടെ ചേര്‍ക്കുന്ന യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഹോണറേറിയം അടിസ്ഥാനത്തില്‍ താല്‍ക്കാലികമായിരിക്കും നിയമനം നടത്തുക. ടി തസ്ത്ികയിലേയ്ക്കുള്ള നിയമനനടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലുള്ളതിനാല്‍, സര്‍ക്കാര്‍ നിയമനം നടത്തുന്നതിന് അനുമതി നല്‍കുന്ന മുറയ്ക്ക് നിലവിലെ നിയമനം റദ്ദാക്കുന്നതാണ്.
തസ്തിക : ഹരിതകര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍ (സ്റ്റേറ്റ്)
2. ഒഴിവ് : 2 (സംസ്ഥാന മിഷന്‍)
3. നിയമന രീതി : ഹോണറേറിയം അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം
4 വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവും കമ്മ്യൂണിറ്റി തലത്തില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
5. പ്രായപരിധി : 31/08/2024 ന് 25 നും 40 നും ഇടയില്‍ &.
പ്രവൃത്തിപരിചയം,
കൂടുംബശ്രീയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാര്‍, അയൽക്കൂട്ട ഓക്ലിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവര്‍ക്ക് മുന്‍ഗണന. നന്നായി എഴുതാനും, അവതരണം നടത്താനും ഉള്ള
കഴിവുണ്ടായിരിക്കണം.
7. ഓണറേറിയം : 30,000 രൂപ പ്രതിമാസം.
8 ജോലിയുടെ സ്വഭാവം
സംസ്ഥാന മിഷനിലായിരിക്കും നിയമനം. ആവശ്യമെങ്കില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ മിഷനുകളിലും സന്ദര്‍ശനം നടത്തേണ്ടതായി വരും.
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി
1. അപേക്ഷ നിശ്ചിത ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷകൾ ഒക്ടോബർ 14 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
2. നിയമനം സംബന്ധിച്ച നടപടികള്‍ സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്പ്മെന്‍റ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
3. അപേക്ഷാര്‍ത്ഥികള്‍ 300 രൂപ പരിക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
നിയമനപ്രക്രിയ
1 സമര്‍പ്പിക്കപ്പെട്ട ബയോഡേറ്റുകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്, സ്ക്രീനിങ് നടത്തി യോഗ്യമായ അപേക്ഷകള്‍ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം സി.എം.ഡി.ക്കുണ്ടായിരിക്കും.
2. ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിന് വിളിച്ച് അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയും, ഇന്റർവ്യൂ അല്ലെങ്കിൽ ടെസ്റ്റ് ഇന്റർവ്യൂ ഏതാണ് അനുയോജ്യമായത് ആ രീതിയിൽ നിയമനപ്രക്രിയ നടത്തുന്നതിന് സിഎംഡിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.