തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിൽ തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും ഒഴിവ്.
യോഗ്യതകള്‍
അപേക്ഷക കുടുംബശ്രീ അയല്‍കൂട്ടത്തിലെ അംഗമോ കുടുംബാംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗത്തിന് മുന്‍ഗണന. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് ) ഉണ്ടായിരിക്കണം.
പ്രായപരിധി
20 നും 35 നും മധ്യേ പ്രായമുള്ളവർ ആയിരിക്കണം. പ്രായം 2024 ഒക്ടോബർ 18 അനുസരിച്ച് കണക്കാക്കും. കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 45 വയസ്സുവരെ അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം?
› അപേക്ഷ ഫോമിന്റെ മാതൃക താഴെ നോട്ടിഫിക്കേഷനോടൊപ്പം കൊടുത്തിട്ടുണ്ട്. അത് പ്രിന്റടുത്ത് മുഴുവനായി പൂരിപ്പിക്കുക.
› പരീക്ഷാ ഫീസ് ആയി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,........ (ഏത് ജില്ലയിലേക്കാണോ അപേക്ഷിക്കുന്നത് ആ ജില്ലയുടെ പേര് എഴുതുക) ജില്ലയുടെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
› പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആശ്രയ കുടുംബാംഗം/ ഭിന്നശേഷി/ ട്രാൻസ്ജെൻഡർ/ SC/ ST എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ തുടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
› യാതൊരു കാരണവശാലും സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
› അപേക്ഷകൾ 2024 ഒക്ടോബർ 25ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ "കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള അപേക്ഷ" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.
› അപേക്ഷ സമർപ്പിക്കാനുള്ള വിലാസങ്ങൾ ഓരോ ജില്ലകളിലെയും നോട്ടിഫിക്കേഷനുകളിൽ നൽകിയിട്ടുണ്ട്.