Kerala University Security Officer Recruitment 2024 - Apply Online for Latest Vacancies | Kerala PSC

Apply for Kerala University Security Officer Recruitment 2024. Explore eligibility criteria, application process, important dates, and vacancy details
Kerala University Security Officer Recruitment 2024
കേരള യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള ഗവൺമെന്റിന് കീഴിൽ സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യതയുള്ളവർക്ക് ഒക്ടോബർ 30 അർദ്ധരാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ താഴെ നൽകുന്നു.

Kerala University Recruitment 2024 Vacancy Details

കേരള യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസർ പോസ്റ്റിലേക്ക് ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്.

Kerala University Recruitment 2024 Age Limit Details

18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 1979 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. SC/ ST, മറ്റ് പിന്നോക്ക കാറ്റഗറിയിൽ പെടുന്നവർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവുകൾ ലഭിക്കും.

Educational Qualifications

1.അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
2.ക്യാപ്റ്റൻ പദവിയിൽ നിന്നോ അല്ലെങ്കിൽ നാവികസേനയിൽ നിന്നോ വായുസേനയിൽ നിന്നോ തത്തുല്യ പദവിയിൽ നിന്നും വിരമിച്ച വിമുക്തഭടൻ ആയിരിക്കണം.

Kerala University Recruitment 2024 Salary Details

55,200 മുതൽ 1,15,300 രൂപ വരെയാണ് മാസം ശമ്പളം. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

How to Apply Kerala University Recruitment 2024?

  • യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2024 ഒക്ടോബർ 30 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
  • പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
  • അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '316/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
  • 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
  • അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
  • അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
  • കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs