വിനോദസഞ്ചാര വകുപ്പിന്റെ അധീനതയിലുള്ള ആലുവ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ താഴെക്കൊടുത്തിരിക്കുന്ന തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ 8 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും.
Job Details
- ബോർഡ്: കേരള ടൂറിസം വകുപ്പ്
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: നം.ജി.എച്ച്.ഇ-631/2021
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 1
- തസ്തിക: കുക്ക്
- ജോലിസ്ഥലം: ആലുവ
- വിജ്ഞാപന തീയതി: 2024 ഒക്ടോബർ 24
- അവസാന തീയതി: 2024 നവംബർ 8
Vacancy Details
വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കുക്ക് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥിക്ക് 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
കുക്ക്
1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
2. കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നോ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.
3. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റൻ്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
Salary Details
തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം - 675/- രൂപ.
How to Apply?
- അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
- അപേക്ഷകൾ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് 'The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam - 682011' അയക്കേണ്ടതാണ്.
- വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യൂ എന്നിവയ്ക്ക് ഉദ്യോഗാർത്ഥി സ്വന്തം ചിലവിൽ ഹാജരാകേണ്ടതാണ്.
- നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 നവംബർ 11 വൈകുന്നേരം 5 മണി വരെ ആയിരിക്കും.