എസ്എസ്എൽസിയും ലൈസൻസും ഉള്ളവർക്ക് ആർമിയിൽ അവസരം | ITBP Recruitment Notification 2024

ITBP (Indo-Tibetan Border Police) recruitment process, eligibility criteria, application procedure, and important dates. Stay updated with the upcomin
ITBP Constable Driver Recruitment Notification 2024

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) 2024 വർഷത്തെ കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന വർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2024 നവംബർ 6 വരെ ഓൺലൈൻ വഴി അപേക്ഷകൾ നൽകാം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: Indo Tibetan Border Police (ITBP)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: ഇല്ല 
  • നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
  • ആകെ ഒഴിവുകൾ: 545
  • തസ്തിക: കോൺസ്റ്റബിൾ ഡ്രൈവർ 
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2024 ഒക്ടോബർ 8 
  • അവസാന തീയതി: 2024 നവംബർ 6

Vacancy Details

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് പ്രസിദ്ധീകരിച്ച റിക്രൂട്ട്മെന്റ് വിജ്ഞാപന പ്രകാരം കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് 545 ഒഴിവുകളാണ് ഉള്ളത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവുകൾ താഴെ നൽകുന്നു.

  • UR: 209
  • SC: 77
  • ST: 40
  • OBC: 164
  • EWS: 55

ITBP Recruitment  2024 Age Limit Details

 21 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1997 നവംബർ 6 നും 2003 നവംബർ 6നും ഇടയിൽ ജനിച്ചവരായിരിക്കണം. 

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും, മറ്റ് സംവരണ വിഭാഗക്കാർക്കും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

ITBP Recruitment 2024 Educational Qualifications

Constable (Driver) പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം എസ്എസ്എൽസിയും അതുപോലെതന്നെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.

ITBP Recruitment 2024 Salary

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

 കോൺസ്റ്റബിൾ ഡ്രൈവർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ ത്രീ അനുസരിച്ച് ഉള്ള ശമ്പള പാക്കേജാണ് ലഭിക്കുക. 21,700 മുതൽ 69,100 വരെയാണ്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതോടൊപ്പം ലഭിക്കും.

ITBP Recruitment 2024 Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • SC/ST/ വിരമിച്ച സൈനികർ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
  • അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ്/ ഓൺലൈൻ പെയ്മെന്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.

Selection Procedure

Constable Driver റിക്രൂട്ട്മെന്റിന് ഒരുപാട് സെലക്ഷൻ കടമ്പകൾ കടക്കേണ്ടതുണ്ട്. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, പ്രാക്ടിക്കൽ ടെസ്റ്റ്, മെഡിക്കൽ തുടങ്ങിയവ പാസാക്കേണ്ടതുണ്ട്.

How to Apply ITBP Recruitment 2024?

› താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ www.recruitment.itbpolice.nic.in എന്ന് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം

› അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തേണ്ടതാണ്

› അപേക്ഷാഫോമിൽ ചോദിച്ചിരുന്ന വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക

› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക

› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

› അപേക്ഷകൾ 2024 നവംബർ 6 വരെ സമർപ്പിക്കാം

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs