IPPB Recruitment 2024 - Apply Online for 344 Executive Posts | Free Job Alert

IPPB Recruitment 2024:വീണ്ടുമൊരു പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് വന്നിരിക്കുകയാണ്. ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ഇന്ത്യയുടെ നോർത്ത് ഭാഗങ്ങളിലുള്ള

വീണ്ടുമൊരു പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് വന്നിരിക്കുകയാണ്. ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ ബ്രാഞ്ചുകളിലേക്ക് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ഒക്ടോബർ 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്.

IPPB Recruitment 2024 Job Details

• ഓർഗനൈസേഷൻ : India Post Payment Bank (IPPB)
• ജോലി തരം : കേന്ദ്ര സർക്കാർ
• ആകെ ഒഴിവുകൾ : 344
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 
• പോസ്റ്റിന്റെ പേര് : എക്സിക്യൂട്ടീവ്
• നിയമനം : നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി : 2024 ഒക്ടോബർ 11
• അവസാന തീയതി : 2024 ഒക്ടോബർ 31

IPPB Recruitment 2024 Vacancy Details

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി 344 എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

Sr. No. State No. of vacancies
1 Andaman And Nicobar Islands 1
2 Andhra Pradesh 8
3 Arunachal Pradesh 5
4 Assam 16
5 Bihar 20
6 Chandigarh 2
7 Chhattisgarh 15
8 Dadra And Nagar Haveli 1
9 Delhi 6
10 Goa 29
11 Gujarat 29
12 Haryana 10
13 Himachal Pradesh 10
14 Jammu And Kashmir 4
15 Jharkhand 14
16 Karnataka 20
17 Kerala 4
18 Ladakh 1
19 Lakshadweep 1
20 Madhya Pradesh 20
21 Maharashtra 19
22 Manipur 6
23 Meghalaya 4
24 Mizoram 3
25 Nagaland 3
26 Odisha 11
27 Puducherry 1
28 Punjab 10
29 Rajasthan 17
30 Sikkim 1
31 Tamil Nadu 13
32 Telangana 15
33 Tripura 4
34 Uttar Pradesh 36
35 West Bengal 13
Total 344

IPPB Recruitment 2024 - Age limit details 

20 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. പ്രായപരിധി 2024 സെപ്റ്റംബർ 1 അനുസരിച്ച് കണക്കാക്കും.

 പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 40 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 38 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

IPPB Recruitment 2024 - Educational Qualification 

ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം. GDS ആയി കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം.

IPPB Recruitment 2024 - Salary Details

ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് റിക്രൂട്ട്മെന്റ് വഴി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുന്നതാണ്. 

IPPB Recruitment 2024 - Application fee details 

› ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.

› 750 രൂപയാണ് അപേക്ഷാ ഫീസ്.

IPPB Recruitment 2024 - Selection Procedure

  • എഴുത്ത് പരീക്ഷ
  • ഭാഷ വൈദഗ്ധ്യ ടെസ്റ്റ്

How to Apply for India Post IPPB Recruitment 2024?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
  • ശേഷം താഴെ നൽകിയിരിക്കുന്ന Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
  • അതിൽ ക്ലിക്ക് ചെയ്യുമ്പോൾ Current Openings എന്നതിൽ ക്ലിക്ക് ചെയ്യുക
  • Click here to apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • Click here for new registration ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക
  • രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
  • ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs