Notification Overview
- സ്ഥാപനം: Kerala High Court
- ജോലി തരം: Central Govt
- നിയമനം: താൽക്കാലികം
- ജോലിസ്ഥലം: കേരളത്തിലുടനീളം
- ആകെ ഒഴിവുകൾ: 159
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ഒക്ടോബർ 18
- അവസാന തീയതി: 2024 നവംബർ 10
Age Limit Details
ഉദ്യോഗാർത്ഥികൾ 1983 ജനുവരി 2ന് ശേഷം ജനിച്ചവർ ആയിരിക്കണം.
Vacancy Details
കേരള ഹൈക്കോടതി ആകെ 159 Technical person for e-Sewa Kendra ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.
District | Number of Posts |
---|---|
Thiruvananthapuram | 11 |
Kollam | 19 |
Pathanamthitta | 09 |
Alappuzha | 12 |
Kottayam | 13 |
Idukki | 10 |
Ernakulam | 20 |
Thrissur | 11 |
Palakkad | 12 |
Malappuram | 12 |
Kozhikode | 11 |
Wayanad | 05 |
Kannur | 10 |
Kasaragod | 04 |
Total | 159 Posts |
Educational Qualifications
കുറഞ്ഞ യോഗ്യത: സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനം നൽകുന്ന ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിൽ ബിരുദം.
അനുഭവം:
I. അത്യാവശ്യം: ഐടി ഹെൽപ്പ് ഡെസ്ക് അല്ലെങ്കിൽ ഐടി കോൾ സെൻ്റർ സേവനങ്ങൾ അല്ലെങ്കിൽ കോടതി ഇ-സേവാ കേന്ദ്രം അല്ലെങ്കിൽ കേരള സർക്കാർ അക്ഷയ കേന്ദ്രം അല്ലെങ്കിൽ കേന്ദ്ര ഗവൺമെൻ്റ് അംഗീകരിച്ച CSC കേന്ദ്രം കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം.
II. അഭികാമ്യം: കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്കീമിൽ 'പാരാ ലീഗൽ വോളണ്ടിയർ' ആയി പരിചയം.
അല്ലെങ്കിൽ
കേരളത്തിലെ ഏതെങ്കിലും കോടതികളിൽ ഇ-ഫയലിംഗ് സഹായം നൽകാനുള്ള പരിചയം
Salary Details
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി Technical person for e-Sewa Kendra തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 15,000 രൂപ ശമ്പളം ലഭിക്കും.
Selection Procedure
ഇന്റർവ്യൂ
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
- 2024 നവംബർ 10 വരെ അപേക്ഷിക്കാം
- കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
- യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
- എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.