പൊതുമേഖലാ സ്ഥാപനത്തിന്റെ സെൻട്രലൈസ്ഡ് കോൾ സെന്ററിൽ അവസരം | CMD CRA Recruitment 2024

Apply for CMD CRA Recruitment 2024: Customer Relation Assistant vacancies available. Join a dynamic team and boost your career
CMD CRA Recruitment 2024
കേരള സർക്കാറിന് വേണ്ടി പൊതുമരാമത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ 24×7 സെൻട്രലൈസ്ഡ് കോൾ സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നവംബർ നാല് വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

Vacancy Details

കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് 20 ഒഴിവുകളാണ് ആകെയുള്ളത്.

Age Limit Details

പ്രായപരിധി 40 വയസ്സ് വരെയാണ്. 2024 നവംബർ 1 അനുസരിച്ച് പ്രായം കണക്കാക്കും.

Educational Qualification

EEE, ECE അല്ലെങ്കിൽ CS എന്നിവയിൽ ഡിപ്ലോമ / ബിരുദം അല്ലെങ്കിൽ കോൾ സെൻ്ററുകളിൽ കുറഞ്ഞത് 6 മാസത്തെ മുൻ പരിചയമുള്ള പ്രസക്തമായ മേഖലകളിലെ ഏതെങ്കിലും ഉയർന്ന യോഗ്യത.

Remuneration

ഒരു ഷിഫ്റ്റിന്  955 രൂപ നിരക്കിൽ വേതനം ലഭിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഒരു ദിവസത്തിൽ 8 മണിക്കൂർ ആയിരിക്കും ജോലി ചെയ്യേണ്ടി വരിക.

Job Location

Vydyuthi Bhavanam, Pattom,Thiruvananthapuram.

Selection Procedure

എഴുത്ത് പരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.

How to Apply?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2024 നവംബർ 4 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക.
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക.
  •  തിരുവനന്തപുരം ജില്ലയിൽ ഉള്ളവരെ മാത്രം പരിഗണിക്കുകയുള്ളൂ.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs