Travancore Devaswom Board Notification 2024 for Daily Wage Basis | Free Job Alert

Travancore Devaswom Board Notification 2024 for Daily Wage Basis | Free Job Alert.Travancore Devaswom Board Notification 2024 for Daily Wage Basis | F
Travancore Devaswom Board Notification 2024
കൊല്ലവർഷം 1200 (2024-25) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊളളുന്നു. യോഗ്യതയുള്ളവർ സെപ്റ്റംബർ 30 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Age Limit

അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം.

How to Apply?

ആറു മാസത്തിനകം എടുത്തിട്ടുളള പാസ്പോർട്ട് സൈസ്സ് ഫോട്ടോ, ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, പൂർണമായ മേൽവിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം ഈ ആഫീസിലും, ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും, പ്രസ്സിദ്ധീകരിച്ചിട്ടുളള മാതൃകയിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 30.09.2024 വൈകുന്നേരം 5 മണിക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം 695003 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

 അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകളും ഹാജരാക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs