Apply for SSC GD Recruitment 2025 to secure a position in the General Duty Constable force. Check eligibility, application process, and important dates. Start your career in defense with SSC GD 2025.
എസ്എസ്എൽസി പാസായവർക്ക് ഇതിലും മികച്ച അവസരം ഇനി വരാനില്ല. 39481 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഒരു കേന്ദ്രസർക്കാർ ജോലി സ്വപ്നം കാണുന്ന ഏതൊരാൾക്കും ലിംഗ ഭേദമന്യേ ഈ അവസരം പ്രയോജനപ്പെടുത്താം.
കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലെയല്ല അതിവേഗമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് നടത്തുന്നത്. ആറുമാസം കൊണ്ട് തന്നെ റിക്രൂട്ട്മെന്റ് പ്രക്രിയകളെല്ലാം തീർത്ത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.
What is SSC GD Constable
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഇന്ത്യയിലെ വിവിധ സേനകളിലേക്ക് ലിംഗ ഭേദമന്യേ നടത്തുന്ന ഒരു റിക്രൂട്ട്മെന്റാണ് SSC GD Constable Recruitment 2024. എല്ലാവർഷവും ഏകദേശം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇതിലേക്ക് അപേക്ഷകൾ വിളിക്കാറുള്ളത്. തുടർന്ന് തൊട്ടടുത്ത മാസങ്ങളിൽ തന്നെ ബാക്കിയുള്ള നടപടി ക്രമങ്ങൾ നടത്തി റിക്രൂട്ട്മെന്റ് പ്രോസസ് വളരെ വേഗത്തിൽ ആക്കുന്നു.
SSC GD Constable റിക്രൂട്ട്മെന്റ് വഴി ഈ സേനകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
- ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)
- സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
- സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF)
- ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP)
- സഷസ്ത്ര സീമാ ബാൽ (SSB)
- സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF)
- ആസാം റൈഫിൾസ് (AR)
- നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB)
Notification Details
Organization Name | Staff Selection Commission (SSC) |
---|---|
Post Name | Constable GD |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advertisment No | F. No. HQ-C-3007/12/2024-C-3 |
Vacancies | 39481 |
Job Location | All Over India |
Salary | Rs.18,000 – 56,900/- |
Mode of Application | Online |
Application Start | 2024 സെപ്റ്റംബർ 5 |
Last Date | 2024 ഒക്ടോബര്‍ 14 |
Official Website | https://www.ssc.gov.in |
SSC GD Constable Recruitment 2024: Educational Qualifications
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കേണ്ടതുണ്ട്.
SSC GD Constable Recruitment 2024: Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഇന്ത്യയിലെ വിവിധ സേനകളിലേക്ക് കോൺസ്റ്റബിൾ (GD) തസ്തികയിൽ നടത്തപ്പെടുന്ന ഒരു റിക്രൂട്ട്മെന്റ് ആണ് ഇത്. നിലവിൽ 39481 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. വിശദമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
Male Candidates
Force | SC | ST | OBC | EWS | UR | Total |
---|---|---|---|---|---|---|
BSF | 2018 | 1489 | 2906 | 1330 | 5563 | 13306 |
CISF | 959 | 687 | 1420 | 644 | 2720 | 6430 |
CRPF | 1681 | 1213 | 2510 | 1130 | 4765 | 11299 |
SSB | 122 | 79 | 187 | 82 | 349 | 819 |
ITBP | 345 | 326 | 505 | 197 | 1191 | 2564 |
AR | 124 | 223 | 205 | 109 | 487 | 1148 |
SSF | 5 | 3 | 9 | 4 | 14 | 35 |
NCB | - | 1 | 5 | - | 5 | 11 |
Total | 5254 | 4021 | 7747 | 3496 | 15094 | 35612 |
Force | SC | ST | OBC | EWS | UR | Total |
---|---|---|---|---|---|---|
BSF | 356 | 262 | 510 | 234 | 986 | 2348 |
CISF | 106 | 71 | 156 | 74 | 308 | 715 |
CRPF | 34 | 20 | 53 | 19 | 116 | 242 |
SSB | - | - | - | - | - | - |
ITBP | 59 | 59 | 90 | 21 | 224 | 453 |
AR | 9 | 21 | 16 | 6 | 45 | 100 |
SSF | - | - | 1 | - | 6 | 11 |
NCB | - | - | 4 | - | 6 | 11 |
Total | 564 | 433 | 829 | 355 | 1688 | 3859 |
SSC GD Constable Recruitment 2024: Age Limit Details
18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ 2002 ജനുവരി രണ്ടിനും, 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രായം 2025 ജനുവരി ഒന്ന് അനുസരിച്ച് കണക്കാക്കും.
✦ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കും.
✦ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കും
✦ വിരമിച്ച സൈനികർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് മൂന്ന് വയസ്സ് ഇളവ് ലഭിക്കും.
What is SSC GD Salary?
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പോസ്റ്റിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ ലെവൽ വൺ അനുസരിച്ച് 18,000 രൂപ മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ ത്രീ അനുസരിച്ച് 21,700 രൂപ മുതൽ 69,100 വരെ ശമ്പളം ലഭിക്കും.
ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക.
SSC GD Constable Recruitment 2024: Application Fees
✦ 100 രൂപയാണ് അപേക്ഷാ ഫീസ്
✦ വനിതകൾ, പട്ടികജാതി(SC)/ പട്ടികവർഗ്ഗക്കാർ (ST), വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.
✦ അപേക്ഷിക്കുന്ന സമയത്ത് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി യുപിഐ, നെറ്റ് ബാങ്കിംഗ്, മാസ്റ്റർ കാർഡ്, വിസാ കാർഡ്, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ എസ് ബി ഐ ചലാൻ എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ട്.
✦ ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
SSC GD Constable Recruitment 2024 Exam Centers in Kerala
കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ വരുന്നുണ്ട് ഓരോ പരീക്ഷാകേന്ദ്രങ്ങളും അവയുടെ കോഡും ചുവടെ പരിശോധിക്കുക.
➧ കണ്ണൂർ (9202)
➧ കൊല്ലം (9210)
➧ കോട്ടയം (9205)
➧ കോഴിക്കോട് (9206)
➧ തൃശ്ശൂർ (9212)
➧ തിരുവനന്തപുരം (9211)
Selection Procedure
➧ ഫിസിക്കൽ
➧ മെഡിക്കൽ പരീക്ഷ
How to Apply SSC GD Constable Recruitment 2024?
◉ തൃപ്തികരമായ യോഗ്യത ഉള്ളവർക്ക് ഒക്ടോബർ 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്.
◉ ഉദ്യോഗാർത്ഥികൾ അവസാന തീയതി കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കാൻ ശ്രമിക്കുക. അവസാന ദിവസങ്ങളിൽ സൈറ്റ് ഹാങ്ങ് ആയാൽ നഷ്ടപ്പെടുന്നത് നിങ്ങളുടെ അവസരമായിരിക്കും.
◉ ചുവടെയുള്ള Apply Now എന്നുള്ള ഓപ്ഷൻ പ്രയോഗിച്ചും അല്ലെങ്കിൽ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു കൊണ്ടും അപേക്ഷിക്കാം.
◉ ആദ്യമായിട്ട് അപേക്ഷിക്കുന്നവർ വൺടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ആവശ്യമായ രേഖകൾ
ഇമെയിൽ ഐഡി
ആധാർ നമ്പർ
എസ്എസ്എൽസി സർട്ടിഫിക്കറ്റ്
◉ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
◉ 'Constable (GD) in CAPFs, NIA, SSF and Rifleman (GD) in Assam Rifles Examination 2024' എന്ന് സെലക്ട് ചെയ്യുക
◉ ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
◉ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
◉ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
◉ അപേക്ഷിക്കുന്നതിന് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ എന്നിവ സന്ദർശിക്കുക.