SFC Kerala Recruitment 2024 - Apply Online for Sweeper - Full Time Posts | Free Job Alert

State Farming Corporation of Kerala Limited (SFC Kerala) online applications are invited for sweeper full time vacancies. Last date October 3rd, 2024.
State Farming Corporation of Kerala Limited (SFC Kerala) online applications are invited for sweeper full time vacancies. Last date October 3rd, 2024.
SFC Kerala Recruitment 2024 - State Farming Corporation of Kerala Limited
SFC Kerala Recruitment 2024: സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് സ്വീപ്പർ ഫുൾടൈം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഒക്ടോബർ 3 വരെ അപേക്ഷ നൽകാം. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് അവസരം വന്നിരിക്കുന്നത്. ബേസിക് യോഗ്യതയുള്ളവർക്ക് നേടാൻ കഴിയുന്ന മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

Notification Highlights : SFC Kerala Recruitment 2024

Organization Name State Farming Corporation of Kerala Limited (SFC Kerala)
Post Name Sweeper - Full Time
Job Type Kerala Govt Jobs
Recruitment Type Permanent Job
Category Number 286/2024
Vacancies 03
Job Location All over Kerala
Salary 16,500-35,700
Mode of Application Online
Application Start 2024 ഓഗസ്റ്റ് 30
Last Date 2024 ഒക്ടോബർ 3
Official Website https://www.sfckerala.com/

Vacancy Details : SFC Kerala Recruitment 2024

സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് കേരള പ്രസിദ്ധീകരിച്ച ഓഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം സ്വീപ്പർ തസ്തികയിലേക്ക് ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്.

Age Limit Details : SFC Kerala Recruitment 2024

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1988 ജനുവരി രണ്ടിനും, 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.

Educational Qualifications : SFC Kerala Recruitment 2024

ഇംഗ്ലീഷ്/ മലയാളം/ തമിഴ് അല്ലെങ്കിൽ കണ്ണട എന്നതിലെ സാക്ഷരതയാണ് യോഗ്യത. അതായത് മലയാളം സംസാരിക്കാനും എഴുതാനും അറിയുന്നവർക്ക് അപേക്ഷിക്കാം എന്ന് സാരം.

Salary Details: SFC Kerala Recruitment 2024

സ്വീപ്പർ ഫുൾ ടൈം പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 16500 രൂപ മുതൽ 35700 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതും ആണ്.

Selection Procedure: SFC Kerala Recruitment 2024

• OMR പരീക്ഷ
• ഷോർട് ലിസ്റ്റ് 
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 
• നിയമനം

Application Fees: SFC Kerala Recruitment 2024

അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഫീസ് ഒന്നും തന്നെ ആവശ്യമില്ല.

How to Apply SFC Kerala Recruitment 2024?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 286/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2034 ഒക്ടോബർ 3 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs