Kerala PSC Range Forest Officer Recruitment 2024: Notification PDF, Apply Online, Link | Kerala PSC

Kerala PSC Range Forest Officer Notification 2024: Kerala Public Service Commission (KPSC), Kerala forest and wildlife department has invited applicat
Kerala PSC Range Forest Officer Notification 2024: Kerala Public Service Commission (KPSC), Kerala forest and wildlife department has invited applications for the post of range forest officer.
Kerala PSC Range Forest Officer Recruitment 2024 - Kerala Forests & Wildlife Department
Range Forest Officer Recruitment 2024: കേരള വനം വന്യജീവി വകുപ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ അർഹരല്ല. മറ്റുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 3 അർദ്ധരാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്. വിദ്യാഭ്യാസ യോഗ്യത മറ്റു റിക്രൂട്ട്മെന്റ് പ്രോസസ് തുടങ്ങി കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Notification Highlights: Range Forest Officer Recruitment 2024

Organization Name Kerala Forests & Wildlife Department
Post Name Range Forest Officer
Job Type Kerala Govt Jobs
Recruitment Type Permanent Job
Category Number 277/2024
Vacancies 02
Job Location All over Kerala
Salary 55200-115300
Mode of Application Online
Application Start 2024 ഓഗസ്റ്റ് 30
Last Date 2024 ഒക്ടോബർ 3
Official Website https://thulasi.psc.kerala.gov.in/thulasi/

Range Forest Officer Recruitment 2024 : Vacancy Details 

കേരള ഫോറസ്റ്റ് ആൻഡ് വൈറ്റ് ലൈഫ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പോസ്റ്റിലേക്ക് 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Range Forest Officer Recruitment 2024 : Age Limit Details 

19 വയസ്സിനും 31 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1993 നും 01.01.2005നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

Range Forest Officer Recruitment 2024 : Educational Qualification

ഭാരത സർക്കാരിന്റെയോ, കേരള സർക്കാരിന്റെയോ അംഗീകാരമുള്ള യൂനിയേഴ്സിറ്റി/സ്ഥാപനം/കൽപ്പിത സർവകലാശാല എന്നിവയിൽ നിന്ന് സയൻസിലോ എഞ്ചിനീയറിംഗിലോ താഴെപ്പറയുന്ന ഏത് വിഷയത്തിലും ലഭിച്ചിട്ടുള്ള ബിരുദം.

സയൻസ്: അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്, എൻവയോൺമെൻറൽ സയൻസ്, ഫോറസ്ട്രി, ജിയോളജി, ഹോർട്ടിക്കൾച്ചർ, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, വെറ്ററിനറി സയൻസ്, സൂവോളജി. 

എഞ്ചിനീയറിംഗ്: അഗ്രികൾച്ചറൽ/കെമിക്കൽ/സിവിൽ/കമ്പ്യൂട്ടർ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ.

Screening Test : Range Forest Officer Recruitment 2024

ഈ തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടമായി ഒരു സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതാണ്. തുടർന്ന് ശാരീരിക പരിശോധന, വാക്കിംഗ് ടെസ്റ്റ്, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ കൂടി നടത്തിയാണ് തെരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നത്.

ഫിസിക്കൽ

ഉയരം കുറഞ്ഞത് 163 സെന്റീമീറ്റർ ഉണ്ടായിരിക്കണം
SC/ST വിഭാഗക്കാർക്ക് 158 സെന്റീമീറ്റർ മതിയാകും
ചെസ്റ്റ് 79 സെന്റീമീറ്റർ. 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
വനിതകൾക്ക് 150 സെന്റീമീറ്റർ 
മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
നടത്തം
പുരുഷ ഉദ്യോഗാർത്ഥികൾ നാല് മണിക്കൂർ കൊണ്ട് 25 കിലോമീറ്റർ ദൂരം നടക്കണം.
വനിതാ ഉദ്യോഗാർത്ഥികൾ 4 മണിക്കൂർ കൊണ്ട് 16 കിലോമീറ്റർ ദൂരം നടക്കണം.

Range Forest Officer Recruitment 2024: Salary Details

കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാസം 55200 രൂപ മുതൽ 115300 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിച്ചു വരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply Range Forest Officer Recruitment 2024?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 277/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2024 ഒക്ടോബർ 3 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Kerala PSC Range Forest Officer Recruitment 2024 : Syllabus

മത്സര പരീക്ഷ:
വാക്കിംഗ് ടെസ്റ്റിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ ചുവടെ വിവരിച്ചിരിക്കുന്ന വിഷയങ്ങളിൽ കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് വിധേയരാകേണ്ടതാണ്.
നിർബന്ധിത വിഷയങ്ങൾ:
(a) പൊതുവിജ്ഞാനം - 100 മാർക്ക്
(b) ഇംഗ്ലീഷ് (ഉദ്യോപദേശം, സംഗ്രഹിച്ച് എഴുത്ത് തുടങ്ങിയവ) - 100 മാർക്ക്
ഐച്ഛിക വിഷയങ്ങൾ:
(c) ചുവടെ വിവരിച്ചിരിക്കുന്ന ഏതെങ്കിലും രണ്ട് വിഷയങ്ങളിൽ പരീക്ഷ, 200 മാർക്ക് വീതം.
സയൻസ്: അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്, എൻവയോൺമെൻറൽ സയൻസ്, ഫോറസ്ട്രി, ജിയോളജി, ഹോർട്ടിക്കൾച്ചർ, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, വെറ്ററിനറി സയൻസ്, സൂവോളജി.
എഞ്ചിനീയറിംഗ്: അഗ്രികൾച്ചറൽ/കെമിക്കൽ/സിവിൽ/കമ്പ്യൂട്ടർ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ.
[മുകളിൽപ്പറഞ്ഞ വിഷയങ്ങളുടെ സ്റ്റാൻഡേർഡ് ബിരുദ നിലവാരത്തിന് തുല്യമായിരിക്കണം.]

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs